സീബ്രോണിക്‌സ് പുതിയ പോര്‍ട്ടബിള്‍ 2.1 സ്പീക്കര്‍ സിസ്റ്റം പുറത്തിറക്കി. 

സെബ് സ്‌പെയ്‌സ് കാര്‍ എന്ന് പേരിട്ടിട്ടുള്ള സ്പീക്കര്‍ മികച്ച ബാസ് പ്രദാനം ചെയ്യുന്നതാണ്. ഒതുങ്ങിയ രൂപകല്പനയായതിനാല്‍ സ്ഥലം ലാഭിക്കാം. 

നീണ്ട ഒരു ദിവസത്തിന്റെ അവസാനം ഒരുപാട്ടായിക്കോട്ടെ, അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു എപിസോഡ് നിങ്ങളുടെ ഡെസ്‌ക് ടോപ്പില്‍ പ്ലേ ചെയ്യൂ, നിങ്ങള്‍ക്കത് സ്വച്ഛത പകരും. 

zebവയര്‍ഫ്രീ ആണ്  ഈ കുഞ്ഞന്‍ താരം. ചെറുതാണെങ്കിലും മികച്ച ശബ്ദം ബാസോടുകൂടി ആസ്വദിക്കാന്‍ കഴിയും. 

ഇതില്‍ 10.12 സെന്റീമീറ്റര്‍ ലോ ഫ്രീക്വന്‍സി ഡ്രൈവറും ഇരട്ട 7.62 സെന്റീമീറ്റര്‍ മിഡ് റേഞ്ച് ഡ്രൈവറുമുണ്ട്. ബാസും വോള്യവും കൂട്ടുകയും കുറയ്ക്കുകയുമാകാം. 

ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സ് എന്നീ സംവിധാനങ്ങളുണ്ട്. എഫ്എം റേഡിയോയും ആസ്വദിക്കാനാവും. 

രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഷോറൂമുകളില്‍ ഉത്പന്നം ലഭിക്കും.

2.1 BOOMBOX SPEAKER Space car