വിദേശ നിക്ഷേപകര്‍ക്ക് ഓഹരി വിറ്റതിലൂടെയും അവകാശ ഓഹരിയിലൂടെയും സമാഹരിച്ച കോടികള്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി നിക്ഷേപിച്ചതെവിടെ? 

മ്യൂച്വല്‍ ഫണ്ടിന്റെ വിവിധ ഡെറ്റ് പദ്ധതികളിലാണ് നിക്ഷേപമേറെയും. അള്‍ട്ര ഷോര്‍ട്ട്‌ടേം, മണിമാര്‍ക്കറ്റ്, ഷോട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലായാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിക്ഷേപം സംബന്ധിച്ച കരാറുകളായെങ്കിലും പണംലഭിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇതിനകം രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുഹൗസുകളിലായി 35,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സില്‍നിന്നെത്തിയതാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് മുതല്‍ ഗൂഗിള്‍വരെയുള്ള നിക്ഷേപകരില്‍നിന്നായി 2000 കോടി ഡോളറാണ് മാസങ്ങള്‍ക്കുള്ളില്‍ അംബാനി ജിയോ പ്ലാറ്റ്‌ഫോമിലൂടെ സമാഹരിച്ചത്.