രണ്ടു ശതമാനം പലിശ അധികം വേണോ? ഈ നിക്ഷേപ പദ്ധതികള്‍ പരിഗണിക്കാം


ഡോ.ആന്റണി

എസ്ബി അക്കൗണ്ടില്‍ പണമിട്ടാല്‍ 2.7ശതമാനമാണ് ലഭിക്കുക. ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളില്‍നിന്ന് 5-7ശതമാനം ആദായം പ്രതീക്ഷിക്കാം.

.

ത്യാവശ്യ കാര്യങ്ങള്‍ക്കായി ബാങ്കിലെ എസ്ബി അക്കൗണ്ടില്‍ വന്‍തുക കരുതിവെയ്ക്കുന്നവരുണ്ട്. എന്‍ആര്‍ഇക്കാരുടെ അക്കൗണ്ട് പരിശോധിച്ചാല്‍ മിനിമം അഞ്ചു ലക്ഷം രൂപയെങ്കിലും കാണും. ഇത്തരത്തില്‍ പണം അലസമായി ഇടാതെ അതില്‍നിന്ന് പരമാവധി വരുമാനം നേടാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.

പലിശ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നുള്ള ആദായം കുറച്ചു മാസങ്ങളായി ആകര്‍ഷകമല്ലായിരുന്നു. ബാങ്ക് നിക്ഷേപത്തേക്കാള്‍ ഒന്നോ രണ്ടോ ശതമാനം അധിക ആദായം നല്‍കിയിരുന്ന ഫണ്ടുകള്‍ അതിലും കുറഞ്ഞ റിട്ടേണാണ് നല്‍കിയത്. ആകര്‍ഷകമല്ലാതായതോടെ വിവിധ കാലയളവുകളിലുള്ള ഡെറ്റ് ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ പണം പിന്‍വലിച്ചു.

ആദായം കൂടുന്നു
രണ്ടു വര്‍ഷത്തിനുശേഷം ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്കുകള്‍ നിക്ഷേപ പലിശ കൂട്ടാന്‍ തുടങ്ങിയത്. എങ്കിലും സേവിങ്‌സ് അക്കൗണ്ടിലെ പലിശയില്‍ വര്‍ധനവൊന്നും വരുത്തിയിട്ടില്ല. സേവിങ്‌സ് അക്കൗണ്ടിലെ ബാലിന്‍സിന് എസ്ബിഐ 2.7ശതമാനം പലിശയാണ് നല്‍കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ആകട്ടെ മൂന്നുശതമാനവും. 45 ദിവസം മുതല്‍ 179 ദിവസംവരെ എസ്ബിഐയില്‍ എഫ്ഡി ഇടുകയാണെങ്കില്‍ നാല് ശതമാനമാണ് പലിശ ലഭിക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിലാണെങ്കില്‍ 4.5ശതമാനവും.

ബാങ്ക് എസ്ബി അക്കൗണ്ടിലെ പലിശയുമായി താരതമ്യംചെയ്യുമ്പോള്‍ ലിക്വിഡ് ഫണ്ടോ, അള്‍ട്ര ഷോട്ട് ടേം ഫണ്ടോ ആണ് ഇപ്പോള്‍ മികച്ചതെന്നു കാണാം. ഈ ഫണ്ടുകളില്‍നിന്ന് 5.50 ശതമാനം മുതല്‍ 6.5ശതമാനംവരെ വാര്‍ഷിക ആദായം ലഭിക്കും. ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലെ ആദായം വരുംമാസങ്ങളിലും കൂടാന്‍ സാധ്യതയുണ്ട്.

ദീര്‍ഘകലായളവിലെ സ്ഥിര നിക്ഷേപത്തിനല്ല, സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലിടുന്ന പണത്തിന് ബദലായാണ് ഈ വിഭാഗങ്ങളിലെ ഫണ്ടുകള്‍ പരിഗണിക്കേണ്ടത്. അതായത് ഏഴു ദിവസം മുതല്‍ ആറ് മാസംവരെ കാലയളവില്‍ പണം അക്കൗണ്ടില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലിക്വിഡ്, അള്‍ട്ര ഷോട്ട് ടേം ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. എസ്ബി അക്കൗണ്ടിലേതുപോലെ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയും. 500 രൂപയോ അതിനു മുകളിലോ നിക്ഷേപമായി സ്വീകരിക്കും. ഓരോ ദിവസവും 'കട്ട് ഓഫ് ടൈം' നുമുമ്പായി നിക്ഷേപം പിന്‍വലിച്ചാല്‍ അടുത്ത ദിവസം ബാങ്ക് അക്കൗണ്ടില്‍ പണമെത്തുകയുംചെയ്യും.

Also Read
പാഠം 188

പണപ്പെരുപ്പം 0.50% കൂടിയാൽ അധികമായി കണ്ടെത്തേണ്ടത് ...

ഫണ്ടുകളുടെ നിക്ഷേപം
ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റ് ഫണ്ടുകള്‍ താരതമ്യേന നഷ്ടസാധ്യത കുറഞ്ഞവയാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടമൊന്നും ഇത്തരം ഫണ്ടുകളെ ബാധിക്കാറില്ല. ലിക്വിഡ് ഫണ്ട്, അള്‍ട്ര ഷോട്ട് ടേം, ഷോട്ട് ടേം ഡെറ്റ് ഫണ്ട് എന്നിവ ഹ്രസ്വകാലയളവിലെ വിവിധ വരുമാന ഉപകരണങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. ആഴ്ചകളൊ മാസങ്ങളോ മാത്രം കാലാവധി ഉള്ളവയാണിവയിലേറെയും. ട്രഷറി ബില്‍, കോര്‍പറേറ്റുകളും കമ്പനികളും താല്‍ക്കാലിക ആവശ്യത്തിന് കടമെടുക്കുന്ന കൊമേഴ്‌സ്യല്‍ പേപ്പര്‍, ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, മറ്റ് മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍ എന്നിവയിലാണ് ഇത്തരം ഫണ്ടുകള്‍ പണം മുടക്കുന്നത്. താരതമ്യേന സുരക്ഷിതമായ പദ്ധതികളാണിവ. അതില്‍നിന്ന് കിട്ടുന്ന ആദായമാണ് നിക്ഷേപകര്‍ക്ക് കൈമാറുന്നതും.

antonycdavis@gmail.com

Content Highlights: Want more than two percent interest? Consider these investment schemes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented