വിപണിയിലെ തകര്‍ച്ച നേട്ടമാക്കാം: നിക്ഷേപിക്കാം ഈ മികച്ച അഞ്ച് ഫണ്ടുകളില്‍


By ഡോ.ആന്റണി

3 min read
TOP 5 FUNDs
Read later
Print
Share

എസ്‌ഐപിയായി നിക്ഷേപിക്കാന്‍, മികച്ച ആദായം നല്‍കിവരുന്ന ലാര്‍ജ് ക്യാപ്, ഫ്‌ളക്‌സി ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് എന്നീ വിഭാഗങ്ങളിലുള്ള അഞ്ച് ഫണ്ടുകള്‍ നിര്‍ദേശിക്കുന്നു.

.

രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ച് പിന്മാറുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ വന്‍തുകയാണ് നിക്ഷേപം നടത്തുന്നത്. വിപണിയിലെ തിരുത്തലില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ രാജ്യത്തെ നിക്ഷപകര്‍ പഠിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. ദീര്‍ഘകാലയളവിലെ എസ്‌ഐപി നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാന്‍ കഴിയുമെന്ന വിശ്വാസം നിക്ഷേപകരിലുണ്ടായിരിക്കുന്നു.

ജനുവരിയില്‍ വിപണി തിരുത്തല്‍ നേരിട്ടപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതിലാണ് നിക്ഷേപമെത്തിയത്. 2021 ഡിസംബറിലെ കണക്കുപ്രകാരം 12,600 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയതെങ്കില്‍ 2022 ജനുവരിയില്‍ ഇത് 14,900 കോടി രൂപയായി. പുതിയ ഫണ്ടുകളിലേയ്‌ക്കെത്തിയ നിക്ഷേപം ചേര്‍ക്കാതെയാണ് ഈ കണക്ക്.

സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ചിട്ടയായി നിക്ഷേപിക്കാന്‍ ഏറെപ്പേരും തയ്യാറായതാണ് വിപണിയിലെ ഈ പ്രതിഭാസത്തിനുപിന്നില്‍. വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്ന രീതിയില്‍നിന്ന് കൂടുതല്‍ പണമിറക്കുന്നതിലേയ്ക്കുള്ള മാറ്റം ശ്രദ്ധേയമാണ്. 2021ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയില്‍ കാര്യമായ വര്‍ധനവാണുണ്ടായത് അതിന് തെളിവാണ്. മൊത്തം ആസ്തി 22ശതമാനം വര്‍ധിച്ച് 38 ലക്ഷം കോടി രൂപയായിരിക്കുന്നു.

ഈ സാഹചര്യത്തില്‍, എസ്‌ഐപിയായി നിക്ഷേപിക്കാന്‍ മികച്ച ആദായം നല്‍കിവരുന്ന അഞ്ച് ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നു. ലാര്‍ജ് ക്യാപ്, ഫ്‌ളക്‌സി ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് എന്നീ വിഭാഗങ്ങളിലുള്ളവയാണ് ഈ ഫണ്ടുകള്‍.

1. ആക്‌സിസ് ബ്ലുചിപ് ഫണ്ട്

ലാര്‍ജ് ക്യാപ് വിഭാഗത്തില്‍പ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് ആക്‌സിസ് ബ്ലുചിപ് ഫണ്ട്. 2022 ജനുവരി 31ലെ കണക്കനുസരിച്ച് ഈ ഫണ്ട് കൈകാര്യംചെയ്യുന്ന മൊത്തംതുക 34,182 കോടി രൂപയാണ്. ഒരുവര്‍ഷത്തിനിടെ 11.41 ശതമാനവും മൂന്നുവര്‍ഷത്തിനിടെ 18.55ശതമാനവും അഞ്ചുവര്‍ഷത്തിനിടെ 18.17ശതമാനവും ഏഴുവര്‍ഷത്തിനിടെ 12.73ശതമാനവും ആദായം ഈഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കി. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എന്‍എവി മാര്‍ച്ച് 2ലേതുപ്രകാരം 48.14 രൂപയാണ്.

2. കനറാ റൊബേകോ ബ്ലുചിപ് ഇക്വിറ്റി ഫണ്ട്

ലാര്‍ജ് ക്യാപ് വിഭാഗത്തിലെതന്നെ മറ്റൊരു മികച്ച ഫണ്ടാണ് കനറാ റൊബേകോ ബ്ലുചിപ് ഇക്വിറ്റി ഫണ്ട്. 2022 ജനുവരി 31ലെ കണക്കുപ്രകാരം 6,020 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വര്‍ഷത്തിനിടെ 12.44ശതമാനവും മൂന്നു വര്‍ഷത്തിനിടെ 20.87ശതമാനവും അഞ്ചു വര്‍ഷത്തിനിടെ 17.18ശതമാനവും ഏഴു വര്‍ഷത്തിനിടെ 12.61ശതമാനവും ആദായം ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കി. മാര്‍ച്ച് 2 ലേതുപ്രകാരം ഫണ്ടിന്റെ ഒരു യൂണിറ്റിന്റ(എന്‍എവി)വില 43.56 രൂപയാണ്.

3. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്

ഫ്‌ളക്‌സി ക്യാപ്-ഫോക്കസ്ഡ് ഫണ്ട് കാറ്റഗറിയില്‍പ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്. ജനുവരി 31ലെ കണക്കുപ്രകാരം 23,186 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വര്‍ഷത്തിനിടെ 22.81 ശതമാനവും മൂന്നു വര്‍ഷത്തിനിടെ 21.97ശതമാനവും അഞ്ചു വര്‍ഷത്തിനിടെ 18.47ശതമാനവും ഏഴു വര്‍ഷത്തിനിടെ 14.89ശതമാനവും ആദായം ഈഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കി. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എന്‍എവി(2022 മാര്‍ച്ച് 2)249.84 രൂപയാണ്.

4. പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്

ഫ്‌ളക്‌സി ക്യാപ് വിഭാത്തില്‍പ്പെട്ട മറ്റൊരു മികച്ച ഫണ്ടാണ് പരാഗ് പരീഖ് ഫണ്ട്. ജനുവരി 31ലെ കണക്കുപ്രകാരം 20,412 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരുവര്‍ഷക്കാലയളവില്‍ 25.31 ശതമാനവും മൂന്നു വര്‍ഷക്കാലയളവില്‍ 25.87ശതമാനവും അഞ്ചു വര്‍ഷക്കാലയളവില്‍ 20.33 ശതമാനവും ഏഴു വര്‍ഷക്കാലയളവില്‍ 16.86ശതമാനവും ആദായം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എന്‍എവി 49.88 രൂപയാണ്. വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് ആര്‍ബിഐ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഒറ്റത്തവണ, എസ്‌ഐപി നിക്ഷേപങ്ങള്‍ ഫണ്ടില്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈകാതെ നിക്ഷേപം സ്വീകരിക്കുന്നത് പുനരാരംഭിച്ചേക്കും.

5. കനറാ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ് ഫണ്ട്

ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് വിഭാഗത്തില്‍പ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് കനറാ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ് ഫണ്ട്. 2022 ജനുവരി 31ലെ കണക്കുപ്രകാരം 12,548 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വര്‍ഷത്തിനിടെ 17.11ശതമാനവും മൂന്നു വര്‍ഷത്തിനിടെ 21.28ശതമാനവും അഞ്ചു വര്‍ഷത്തിനിടെ 17.20ശതമാനവും ഏഴു വര്‍ഷത്തിനിടെ 15.62ശതമാനവും ആദായം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്. ഫണ്ടിന്റെ മാര്‍ച്ച് രണ്ടിലെ എന്‍എവി 168.79 രൂപയാണ്.

Also Read

പാഠം 163|1000% നേട്ടമോ?  നിക്ഷേപത്തിൽനിന്ന് ...

ശ്രദ്ധിക്കാന്‍: കഴിഞ്ഞകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫണ്ടുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൈല്‍ വിലയിരുത്തിമാത്രം ഫണ്ടുകള്‍ തിരഞ്ഞെടുക്കുക. അതുപ്രകാരം ഫണ്ടുകളില്‍ നിശ്ചിതശതമാനം നിക്ഷേപം ക്രമീകരിക്കുകയുംചെയ്യുക.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

antonycdavis@gmail.com

Content Highlights: Top 5 mutual funds to buy in falling market

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented