മ്യൂച്വല്‍ ഫണ്ടില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് മാത്രമാണ് ടിഡിഎസ് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. മ്യൂച്വല്‍ ഫണ്ട് വിറ്റ് പണംതിരികെയെടുക്കുമ്പോള്‍ ടിഡിഎസ് ബാധകമല്ല. 

ലാഭവിഹിതത്തിന് 10 ശതമാനമാണ് ടിഡിഎസ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. നിലവില്‍ ഫണ്ട് കമ്പനികള്‍ നല്‍കിയിരുന്ന ലാഭവിഹിത വിതരണ നികുതിയാണ് നിക്ഷേപകര്‍ക്കുമേല്‍ ചുമത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

സമ്പാത്തിക വര്‍ഷം 5000 രൂപയില്‍കൂടുതല്‍ ലാഭവിഹിതം ലഭിച്ചാലാണ് 10 ശതമാനം ടിഡിഎസ് ഈടാക്കുക. 

മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നിലവില്‍ ആദായനികുതി ബാധ്യതയുണ്ട്. വര്‍ഷം ഒരുലക്ഷത്തില്‍കൂടുതല്‍ ലഭിക്കുന്ന നേട്ടത്തിന് 10 ശതമാനമാണ് നികുതി നല്‍കേണ്ടത്. ഓരോരുത്തരുടെയും വരുമാനത്തോട് ചേര്‍ത്താണ് ഇത് നല്‍കേണ്ടത്. 

TDS will be applicable only on dividend payment by mutual funds