Photo: Gettyimages
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ബാധകമായ ദീര്‍ഘകാല മൂലധന നേട്ട നികുതി ആനുകൂല്യം ഒഴിവാക്കി. വെള്ളിയാഴ്ച പാസാക്കിയ ധനകാര്യ ബില്‍ 2023ലെ ഭേദഗതി പ്രകാരമാണ് നിലവില്‍ ലഭിക്കുന്ന ആനുകൂല്യം ഇല്ലാതായത്.
2023 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ നിക്ഷേപം നടത്തുന്ന കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് ഇത് ബാധകം. മൂന്നു വര്‍ഷം കൈവശം വെച്ചശേഷം പിന്‍വലിക്കുമ്പോള്‍ ലഭിച്ചിരുന്ന ഇന്‍ഡസ്‌കേഷന്‍ (പണപ്പെരുപ്പം കിഴിച്ചുള്ള നികുതി) ആനുകൂല്യമാണ് പിന്‍വലിച്ചത്. ഹ്രസ്വകാല മൂലധന നേട്ടമായി പരിഗണിച്ച് മൊത്തം വരുമാനത്തോട് ചേര്‍ത്താകും ഇനി നികുതി നല്‍കേണ്ടിവരിക.
ഡെറ്റ് ഫണ്ടുകള്‍, ഇന്റര്‍നാഷ്ണല്‍ ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവയില്‍നിന്ന് ലഭിക്കുന്ന ആദായത്തിനാണ് ഇത് ബാധകം. സ്ഥിര നിക്ഷേപ പദ്ധതകളില്‍നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന ഈ ആനുകൂല്യമാണ് ഇല്ലാതാകുക. ഇതോടെ നികുതി ബാധ്യത സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് സമാനമാകും.
അതേസമയം, മാര്‍ച്ച് 31വരെയുള്ള നിക്ഷേപങ്ങള്‍ക്ക് തീരുമാനം ബാധകമാവില്ല. 35 ശതമാനത്തിന് താഴെ ഓഹരികളില്‍ നിക്ഷേപിക്കുന്നവയെയാണ് ഡെറ്റ് ഫണ്ടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Content Highlights: Tax benefit on debt funds may be withdrawn
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..