Photo: Gettyimages
വിദേശത്ത് വേരുകളുള്ള മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് സുബീഷ്. 24 വയസ്സാണ് പ്രായം. ജോലിക്കുകയറിയിട്ട് നാലുമാസത്തോളമായി. ഇതുവരെ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടില്ല. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങണമെന്നുണ്ട്. ഇതുവരെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടില്ലാത്തതിനാല്‍ ആശങ്കയുമുണ്ട്. ഒരു പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി 46 വയസ്സാകുമ്പോള്‍ നാല് കോടി രൂപയെങ്കിലും സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു. അതിനായി എത്രതുക വീതം മാസംതോറും നിക്ഷേപിക്കണം. ഏത് ഫണ്ടാണ് നിക്ഷേപത്തിനായി തിരഞ്ഞെടുക്കേണ്ടത്?
ഇപ്പോള്‍ 24 വയസ്സ് പ്രായമുള്ള സുബീഷിന് 46-ാം വയസ്സില്‍ നാലുകോടി രൂപ സമാഹരിക്കാന്‍ മാസംതോറും 20,000 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക. 12 ശതമാനം വാര്ഷികാദായപ്രകാരമാണ് ഈ വിലയിരുത്തല്‍. എല്ലാവര്‍ഷവും നിക്ഷേപതുകയില്‍ 10ശതമാനം വര്‍ധനവരുത്താനും ശ്രദ്ധിക്കണം.
നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 6.36 കോടി രൂപ സമാഹരിക്കാനാകും. മികച്ചവൈവിധ്യവത്കരണത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ഫ്ളക്സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകളാണ് അനുയോജ്യം.
മികച്ച ഫ്ളക്സി ക്യാപ് ഫണ്ടുകള്‍:
Equity: Flexi Cap | |||||||
Fund | Expense Ratio** | Return(%)* | |||||
1year | 3 year | 5 year | |||||
Canara Robeco Emerging Equities | 0.62% | 27.60 | 20.88 | 15.87 | |||
Axis Growth Opportunities Fund | 0.46% | 31.65 | 26.48 | - | |||
Parag Parikh Flexi Cap Fund | 0.79% | 27.81 | 26.40 | 21.28 | |||
*As on 13-Apr-2022, **Direct plan. |
Content Highlights: Suggest a portfolio to make Rs 4 crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..