Phtoto: Gettyimages
ഗോൾഡ് ഇടിഎഫിനെപ്പോലെ സിൽവർ ഇടിഎഫും രാജ്യത്ത് ഉടനെ അവതരിപ്പിച്ചേക്കും. ഇതേക്കുറിച്ച് പഠിക്കാൻ സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡൈ്വസറി സമതി ഇടിഎഫ് തുടങ്ങാൻ ശുപാർശചെയ്തു.
അന്തിമ അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് വെള്ളിയിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)തുടങ്ങാം. ആഗോളതലത്തിൽ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സിൽവർ ഇടിഎഫ്. ചുരങ്ങിയ ചെലവിൽ വെള്ളിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫിലൂടെ ലഭിക്കുക.
നിലവിൽ വെള്ളിയിൽ നിക്ഷേപിക്കുന്നതിന് കമ്മോഡിറ്റി വിപണിയാണുള്ളത്. വെള്ളി വാങ്ങി സൂക്ഷിക്കാനും അവസരമുണ്ട്. എന്നാൽ പേപ്പർ രൂപത്തിൽ ചെറിയതുകയായിപോലും നിക്ഷേപം നടത്താനുള്ള സാധ്യത ഇടിഎഫിലൂടെ നിക്ഷേപകർക്ക് ലഭിക്കും.
ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ആഗോളതലത്തിൽ ഡിമാൻഡുള്ളത്. പത്തുവർഷംമുമ്പ് ചൈനയിൽ സിൽവർ ഇടിഎഫ് ആരംഭിച്ചപ്പോൾതന്നെ ജനീകീയ നിക്ഷേപപദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..