എസ്.ഐ.പി ടോപപ്: ദീര്‍ഘകാലയളവില്‍ മികച്ച ആദായംനേടനുള്ളവഴി


രഞ്ജിത് ആര്‍. ജി.

11 ശതമാനം പലിശ കണക്കാക്കി 20 വര്‍ത്തേക്ക് 20,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിച്ചു എന്നുകരുതുക. ഈ എസ്‌ഐപിയിലൂടെ 48 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 11 ശതമാനം പലിശ സഹിതം 1.75 കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത്.

മിക്കവാറും എല്ലാ സേവനങ്ങള്‍ക്കും ടോപപ് അഥവാ കൂട്ടിച്ചേര്‍ക്കല്‍ ഇപ്പോള്‍ സാധ്യമാണ്. ഡാറ്റ പ്ലാനിനും ഭവന വായ്പക്കും വ്യക്തിഗത വായ്പയ്ക്കും ടോപപ് സൗകര്യമുണ്ട്. വരുമാനം വ്യത്യാസമില്ലാതെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ടോപപിലൂടെ കൂടുതല്‍ വായ്പ നേടാന്‍ കഴിയും. ഇതുപോലെ ഇന്‍ഷുറന്‍സ് പോളിസിക്കും ടോപപ് അവസരമുണ്ട്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാ(എസ്‌ഐപി)നിലും ടോപപ്പ് ചെയ്യാനുള്ള അവസരമുണ്ട്.

മ്യൂച്വല്‍ ഫണ്ടിലേക്ക് ഓരോ മാസവും നിക്ഷേപിക്കുന്ന അടവുതുക വര്‍ധിപ്പിക്കാന്‍ ടോപപ് എസ്‌ഐപിയിലൂടെ കഴിയും. നിങ്ങള്‍ തീരുമാനിക്കുന്ന നിശ്ചിതശതമാനമോ, യഥാര്‍ത്ഥ എസ്‌ഐപിയുടെ നിശ്ചിത തുകയോ ടോപപ് ചെയ്യാം. ദീര്‍ഘകാലത്തേക്കുള്ള എസ്‌ഐപിയിലൂടെ നിശ്ചിതതുക ഓരോമാസവും നിക്ഷേപിക്കുന്നു എന്നിരിക്കട്ടെ, ദീര്‍ഘകാലയളില്‍ സമ്പത്തിന് കോംപൗണ്ടിംഗിന്റെ ഗുണംലഭിക്കും. എസ്‌ഐപി ടോപപ് ചെയ്യുന്നിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം വേഗത്തില്‍ കരഗതമാക്കാനും സാധിക്കും.

ഉദാഹരണംനോക്കാം
11 ശതമാനം പലിശ കണക്കാക്കി 20 വര്‍ത്തേക്ക് 20,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ആരംഭിച്ചു എന്നുകരുതുക. ഈ എസ്‌ഐപിയിലൂടെ 48 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 11 ശതമാനം പലിശ സഹിതം 1.75 കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത്.

വരുമാനത്തിലെ വളര്‍ച്ചയ്ക്കനുസരിച്ച് പ്രതിമാസ എസ്‌ഐപി 10 ശതമാനം ടോപപ് ചെയ്യാന്‍ തീരുമാനിക്കുക. ഇതിലൂടെ 93.60 ലക്ഷം രൂപ നിക്ഷേപിക്കുന്ന നിങ്ങള്‍ക്കു തിരിച്ചു കിട്ടുക 2.82 കോടി രൂപയായിരിക്കും. പ്രതിമാസ എസ്‌ഐപി തുക 10 ശതമാനം വര്‍ധിപ്പിക്കുകയോ ടോപപ് ചെയ്യുകയോ ചെയ്താല്‍ 1 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുകയെന്ന് ചുരുക്കം.

സാധാരണ എസ്‌ഐപിയും ടോപപ് സൗകര്യമുള്ള എസ്‌ഐപിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു നോക്കാം. താഴേക്കാണുന്ന പട്ടിക പരിശോധിച്ചാല്‍ ഒരേ കാലയളവില്‍ സാധാരണ എസ്‌ഐപിയേക്കാള്‍ എത്രയോ കൂടുതലായിരിക്കും ടോപപ് എസ്‌ഐപിയിലൂടെ ലഭിക്കുന്നത് എന്നുകാണാം.

TABLE

എങ്ങനെയാണ് എസ്‌ഐപി ടോപപ് ചെയ്യേണ്ടതെന്നു നോക്കാം

  • കൂടിയ വരുമാനത്തിനനുസരിച്ച് എസ്‌ഐപി തുകയും കൂടുന്നു. എത്രയാണ് നിക്ഷേപിക്കേണ്ടത് എന്നത് നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിലകൊള്ളുന്നു. ഒരു പക്ഷേ കരിയറിന്റെ തുടക്കകാലത്ത് എസ്‌ഐപി നിക്ഷേപം കുറവായിരിക്കും. എന്നാല്‍ ഇന്‍ക്രിമെന്റോ, വാര്‍ഷിക ബോണസൊ, ശമ്പള വര്‍ധനയോ മുഖേന ശമ്പളത്തില്‍ വര്‍ധനവുണ്ടാകുമ്പോള്‍ നിലവിലുള്ള എസ്‌ഐപി ടോപപ് ചെയ്യാന്‍ സഹായിക്കും. ടോപപ് ചെയ്യപ്പെട്ട എസ്‌ഐപി ഏകീകൃത നിക്ഷേപം നിലനിര്‍ത്തുന്നു. എസ്‌ഐപി തുക ക്രമേണ വര്‍ധിപ്പിച്ച് സമ്പത്ത് വേഗത്തില്‍ ആര്‍ജ്ജിക്കുന്നതിനുള്ള അവസരം അതു നിങ്ങള്‍ക്കു നല്‍കുന്നു.
  • സാമ്പത്തിക ലക്ഷ്യങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നു. എത്ര ചെറുതായാലും, എസ്‌ഐപി നിക്ഷേപത്തിലെ നേരിയവര്‍ധനപോലും ഗുണകരമാണ്. വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയോ എസ്‌ഐപി ടോപപ് ചെയ്യുകയോ ചെയ്യുന്നത് ഫലപ്രദമായ മാര്‍ഗമാണ്.
  • പണപ്പെരുപ്പംനേരിടാന്‍ സഹായിക്കുന്നു. ഓരോവര്‍ഷവും പണപ്പെരുപ്പ നിരക്കു വര്‍ധിച്ചുകൊണ്ടിരിക്കുകയും സ്ഥിരമായി പണത്തിന്റെമൂല്യം ശോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, പണപ്പെരുപ്പത്തോടൊപ്പം പിടിച്ചു നില്‍ക്കാന്‍ ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപത്തുക വര്‍ധിപ്പിക്കേണ്ടിവരും. ടോപപ് എസ്‌ഐപിയാണ് ഇതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ്. ക്രമാനുഗതമായി നിക്ഷേപത്തുകയില്‍ വരുത്തുന്ന വര്‍ധന ഭാവിയിലെ വര്‍ധിക്കുന്ന ജീവിത നിലവാരത്തിനൊത്ത് പിടിച്ചുനില്‍ക്കാനും സഹായിക്കുന്നു.
  • ലളിതവും ആയാസരഹിതവുമാണ് നടപടിക്രമം. ഓരോ ലക്ഷ്യവും മുന്‍നിര്‍ത്തി ഓരോ എസ്‌ഐപികള്‍ തുടങ്ങുന്നത് പ്രായോഗികമല്ല. ചിലപ്പോള്‍ പുതിയ നിക്ഷേപ അവസരം പഠിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടിയെന്നുമിരിക്കില്ല. അതിനാല്‍, നിലവിലുള്ള എസ്‌ഐപി ടോപപ് ചെയ്യുന്നതാണ് ഉചിതമായ മാര്‍ഗം.
എസ്‌ഐപി ടോപപ് ചെയ്യുംമുമ്പ് അറിയാം

  • എസ്‌ഐപിയില്‍ ചേരുമ്പോള്‍തന്നെ ടോപപ് അവസരം തെരഞ്ഞെടുക്കുക.
  • മിക്കവാറും എല്ലാ ആസ്തി പരിപാലന സ്ഥാപനങ്ങളും(എഎംസി) കുറഞ്ഞ ടോപപ് തുകയായി 500 രൂപയും അതിന്റെ ഗണിതങ്ങളും അനുവദിച്ചിട്ടുണ്ട്. ചില കമ്പനികള്‍ ഒരു നിശ്ചിത തുക എല്ലാ വര്‍ഷവും വര്‍ധിപ്പിക്കാനും അനുവദിക്കുന്നു.
  • ടോപപ് എസ്‌ഐപികളില്‍ ചേര്‍ന്നശേഷം, അതിന്റെ വിശദാംശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. എന്തെങ്കിലും മാറ്റംവരുത്തണമെന്നുണ്ടെങ്കില്‍ നിലവിലുള്ള എസ്‌ഐപി അവസാനിപ്പിക്കുകയും ടോപപ് അവസരത്തോടെ പുതിയതൊന്നു തുടങ്ങുകയും വേണം.
  • പൊതുവേ, എല്ലാ എസ്‌ഐപികള്‍ക്കും ടോപപ് അവസരമുണ്ട്.
  • എസ്‌ഐപിയില്‍ ടോപപ് അവസരംനേടുമ്പോള്‍, ഇസിഎസ് ഡെബിറ്റ് നിബന്ധനകള്‍ സംബന്ധിച്ച ഫോറം പൂരിപ്പിക്കേണ്ടതില്ല.
മിക്കനിക്ഷേപകരും കരുതിയിരിക്കുന്നത് സമ്പത്ത് സൃഷ്ടിക്കാന്‍ ധാരാളം പണം ആവശ്യമുണ്ടെന്നാണ്. എന്നാല്‍ എസ്‌ഐപി നിക്ഷേപത്തിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് പണംവളര്‍ത്തിയെടുക്കാന്‍ കഴിയും. കൂടാതെ ടോപപ് എസ്‌ഐപിയിലൂടെ നടത്തുന്ന അല്‍പം അധിക നിക്ഷേപത്തിന് സമ്പത്തുണ്ടാക്കാനുള്ള നിങ്ങളുടെപദ്ധതിയില്‍ വലിയമാറ്റം വരുത്താനും കൂടുതല്‍ വേഗത്തില്‍ ലക്ഷ്യംസഫലമാക്കാനും കഴിയും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ അസോഷ്യേറ്റ് ഡയറക്ടറാണ് ലേഖകന്‍)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented