ഹരി സൂചികകള്‍ എക്കാലത്തെയും ഉയരത്തിലെത്തിയതോടെ മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപകര്‍ക്ക് നല്‍കിയത് മികച്ചനേട്ടം. 

ഏറെക്കാലത്തിനുശേഷം മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ മികച്ചനേട്ടത്തിലായി. കഴിഞ്ഞ ഒരുവര്‍ഷത്തെ ശരാശരി നേട്ടം പരിശോധിച്ചാല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ 30ശതമാനവും മിഡ്ക്യാപ് ഫണ്ടുകള്‍ 24ശതമാനവും ആദായംനല്‍കിയതായി കാണാം.

ഐടി, ഫാര്‍മ സെക്ടറുകള്‍ കഴിഞ്ഞാല്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാണ് നേട്ടത്തില്‍മുന്നില്‍. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 34ശതമാനവും മിഡ്ക്യാപ് സൂചിക ഇക്കാലയളവില്‍ 21ശതമാനവും ഉയര്‍ന്നു. 

വിപണിയില്‍ മികവുപുലര്‍ത്തിയ ഫണ്ടുകള്‍ മൂന്നുവര്‍ഷക്കാലയളവില്‍ ശരാശരി നല്‍കിയ വാര്‍ഷിക എസ്‌ഐപി ആദായം 20ശതമാനത്തിലേറെയാണ്. 

15ശതമാനത്തിലേറെ ആദായം നല്‍കിയ ഫണ്ടുകള്‍
(5 വര്‍ഷ എസ്‌ഐപി റിട്ടേണ്‍)

ആക്‌സിസ് ബ്ലൂചിപ് -17.79%
ആക്‌സിസ് ഫോക്കസ്ഡ് 25-17.52%
ആക്‌സിസ് ലോങ് ടേം ഇക്വിറ്റി-16.27
ആക്‌സിക്‌സ മിഡ്ക്യാപ്-18.25
ആക്‌സിസ് സ്‌മോള്‍ ക്യാപ്-17.18
ബിഒഐ എഎക്‌സ്എ ടാക്‌സ് അഡ്വാന്റേജ്-17.10
കാനാറ റൊബേകോ ബ്ലൂചിപ്-17.02
കാനാറ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ്-15.32
കാനാറ റൊബേകോ ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ്-15.87
കാനാറ റൊബേകോ ഇക്വിറ്റി ടാക്‌സ് സേവര്‍-16.61
ഐഐഎഫ്എല്‍ ഫോക്കസ്ഡ് ഇക്വിറ്റി-18.78
കൊട്ടക് സ്‌മോള്‍ ക്യാപ്-15.42
മിറ അസറ്റ് എമേര്‍ജിങ് ബ്ലുചിപ്-18.03
പരാഖ് പരീഖ് ലോങ് ടേം ഇക്വിറ്റി-18.88
പിജിഐഎം ഇന്ത്യ ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി-17.95
പിജിഐഎം മിഡ്ക്യാപ്-17,42
ക്വാണ്ട് ആക്ടീവ്-18.95
ക്വാണ്ട് ടാക്‌സ്-19.69
എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി-15.05
എസ്ബിഐ സ്‌മോള്‍ ക്യാപ്-18.48
യുടിഐ ഇക്വിറ്റി-17.17

ആദായം കണക്കാക്കിയ തിയതി: ഡിസംബര്‍ 12,2020. സെക്ടര്‍ ഫണ്ടുകളെ പരിഗണിച്ചിട്ടില്ല. 

SIP in these mutual funds gave over 15% annualized return in 5 years