എസ്.ഐ.പിയില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ച് നിക്ഷേപകര്‍: കാരണമറിയാം


Money Desk

സെപ്റ്റംബറില്‍ വന്‍തോതില്‍ നിക്ഷേപം തിരികെയെടുത്തതിനാല്‍ മൊത്തം എസ്‌ഐപി കണക്കില്‍ കുറവുണ്ടാക്കി. 13,000 കോടി രൂപ നിക്ഷേപമായെത്തിയെങ്കിലും അറ്റ നിക്ഷേപം 6,400 കോടിയിലൊതുങ്ങി.

SIP

Photo:Gettyimages

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ച് നിക്ഷേപകര്‍. വന്‍തോതില്‍ വര്‍ധനവുണ്ടാകുന്നതിനിടെയാണ് സെപ്റ്റംബറില്‍ കൂടുതല്‍ പേര്‍ നിക്ഷേപം തിരികെയെടുത്തത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം 6,578 കോടി രൂപയാണ് എസ്‌ഐപി അക്കൗണ്ടുകളില്‍നിന്ന് സെപ്റ്റംബറില്‍ പിന്‍വലിച്ചത്.

വിപണിയിലെ തിരുത്തലൊന്നുമല്ല കാരണം. ഉത്സവകാലയളവിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്തി അടിച്ചുപൊളിക്കുകയിരുന്നു ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലും സമാനമായ പിന്‍വലിക്കലുണ്ടായി. 2021 സെപ്റ്റംബറില്‍ നിക്ഷേപകര്‍ 8,600 കോടി രൂപയാണ് തിരിച്ചെടുത്തത്. ആംഫി എസ്‌ഐപി കണക്കുകള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഉയര്‍ന്ന തുകയാണിത്.ഉത്സവ കാലയളവിലെ വിലക്കിഴിവ് പ്രയോജനപ്പെടുത്തി വീട്, കാറ് തുടങ്ങിയവ സ്വന്തമാക്കുന്നതിനാണ് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചത്. ആഭരണങ്ങള്‍, ഐ ഫോണ്‍ ഉള്‍പ്പടെയുള്ള വിലകൂടിയ ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുന്നതിനും നിക്ഷേപകര്‍ വന്‍തോതില്‍ പണം ചെലവഴിച്ചു.

കെട്ടിട നിര്‍മാതാക്കള്‍ പ്രഖ്യാപിക്കുന്ന വിലക്കിഴിവോടൊപ്പം ഭവന വായ്പാ നിരക്കില്‍ ലഭിക്കുന്ന ഇളവുകളും വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിച്ചു. വിലക്കയറ്റംമൂലമുള്ള പ്രതിസന്ധി നേരിടുന്നതിനും നിരവധിപേര്‍ നിക്ഷേപം പിന്‍വലിച്ചതായി പറയുന്നു. വിദേശ വിദ്യാഭ്യാസത്തിനായും വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടുണ്ട്.

സെപ്റ്റംബറില്‍ വന്‍തോതില്‍ നിക്ഷേപം തിരികെയെടുത്തതിനാല്‍ മൊത്തം എസ്‌ഐപി കണക്കില്‍ കുറവുണ്ടാക്കി. 13,000 കോടി രൂപ നിക്ഷേപമായെത്തിയെങ്കിലും അറ്റ നിക്ഷേപം 6,400 കോടിയിലൊതുങ്ങി. നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യ ആറ് മാസക്കാലയളവില്‍ എസ്‌ഐപിവഴിയെത്തിയ മൊത്തം നിക്ഷേപം 43,800 കോടി രൂപയാണ്.

Also Read

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 25 വർഷം കഴിയുമ്പോൾ ...

ഒരുവര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ തിരുത്തലുണ്ടായിട്ടും എസ്‌ഐപി നിക്ഷേപത്തില്‍ കുതിപ്പുണ്ടായത് നിക്ഷേപകരുടെ മനോഭാവത്തിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാല മൂലധനനേട്ടം ലക്ഷ്യമിട്ട് എസ്‌ഐപിയായി നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഓരോ മാസവും രേഖപ്പെടുത്തുന്നത്.

Content Highlights: SIP account redemptions rise to 11-month high as investors dip into savings


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented