ഫ്രാങ്ക്‌ളിന്റെ സിഇഒയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സെബി 15 കോടി പിഴ ചുമത്തി


1 min read
Read later
Print
Share

ഫ്രാങ്ക്‌ളിൻ ട്രസ്റ്റി സർവീസിന് മൂന്നുകോടി രൂപയും സിഇഒയ്ക്കും സിഐഒയ്ക്കും രണ്ടുകോടി രൂപവിതവുമാണ് പിഴ ചുമത്തിയത്.

ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചതിനുപിന്നാലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ട്രസ്റ്റി സർവീസിനും പിഴചുമത്തി. ആറ് ഡെറ്റ് ഫണ്ടുകൾ മരവിപ്പിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പിഴ.

എഫ്ടി ട്രസ്റ്റീസ് സർവീസസിന് മൂന്നുകോടി രൂപയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് സാപ്രെ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ സന്തോഷ് കമാത്ത് എന്നിവർക്ക് രണ്ടുകോടി രൂപവീതവും അഞ്ച് ഫണ്ട് മാനേജർമാർക്ക് 1.5 കോടി രൂപവീതവും ചീഫ് കംപ്ലെയിൻസ് ഓഫീസർക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ഉയർന്ന ആദായംനൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഫ്രാങ്ക്‌ളിൻ മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്നാണ് പ്രതിസന്ധിനേരിട്ടതെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു.

സെബിയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഫണ്ട് ഹൗസ് വീഴ്ചവരുത്തിയതായി ചോക്‌സി ആൻഡ് ചോക്‌സിയുടെ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു സെബി പിഴചുമത്തിയത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
investment

1 min

മികച്ച നേട്ടത്തോടെ 15 വര്‍ഷം പിന്നിട്ട് ഐ.സി.ഐ.സി.ഐ പ്രൂ ബ്ലൂചിപ്പ് ഫണ്ട്

Jun 6, 2023


investment

2 min

നേട്ടമുണ്ടാക്കാന്‍ 'ഗ്രോത്ത് -വാല്യു' അധിഷ്ഠിത നിക്ഷേപ ശൈലി

May 11, 2023


mathrubhumi

1 min

മ്യൂച്ചല്‍ഫണ്ട് സ്‌കോര്‍ കാര്‍ഡ്‌ (MBI MF SCORE CARD)

Mar 3, 2018

Most Commented