മുംബൈ: ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ സെബി ഉത്തരവിട്ടു.

പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം അവഗണിച്ചാണ് എഎംസി ഈ ഫണ്ടുകളിലെത്തിയ തുക നിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യായതിനെതുടര്‍ന്നാണിത്. 

പ്രവര്‍ത്തനം മരവിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ ചോക്‌സി ആന്‍ഡ് ചോക്‌സി ഓഡിറ്ററെ കഴിഞ്ഞയാഴ്ച സെബി നിയമിച്ചിരുന്നു. 30 ദിവസത്തിനുള്ളില്‍ ഓഡിറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. അതിനുപുറമെയാണ് പ്രത്യേക ഓഡിറ്റിങിന് ഉത്തരവ്.

നിക്ഷേപകര്‍ക്ക് പണംതിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിലെടുത്ത നടപടിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സെബിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.