Photo:Shailesh Andrade|REUTERS
മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ നിക്ഷേപ രീതിയില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)മാറ്റംവരുത്തി.
മൊത്തം നിക്ഷേപത്തില്‍ 75ശതമാനവും ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികളിലാകണം ഇനി നിക്ഷേപിക്കേണ്ടത്. ഇതുവരെ 65ശതമാനമായിരുന്നു ഈ നിബന്ധന.
പുതിയ നിര്‍ദേശ പ്രകാരം ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലായി 25ശതമാനം മിനിമം നിക്ഷേപവും വേണം. ഇതോടെ നിലവില്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പിന്തുടര്ന്നിരുന്ന നിക്ഷേപരീതിയില്‍ കാതലായമാറ്റം അനിവാര്യമാകും.
മള്‍ട്ടിക്യാപ് ഫണ്ടുകളില്‍ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് കാറ്റഗറികളില്‍ നിശ്ചിത ശതമാനം നിക്ഷേപം വേണമെന്ന നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഫണ്ടുമാനേജര്‍മാര്‍ക്ക് വിവിധ കാറ്റഗറികളില്‍ മാറിമാറി നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടായിരുന്നു.
2021 ഫെബ്രുവരി അവസാന ആഴ്ചയോടെ പുതിയ നിര്‍ദേശം പൂര്‍ണമായും ഫണ്ട് കമ്പനികള്‍ നടപ്പാക്കേണ്ടിവരും. ഓഗസ്റ്റ് അവസാനത്തെ കണക്കുപ്രകാരം മള്‍ട്ടിക്യാപ് ഫണ്ടുകളിലെ മൊത്തം ആസ്തി 1.46 ലക്ഷം കോടി രൂപയാണ്.
SEBI announced changes to the constitution of multi-cap funds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..