മുംബൈ: പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ട് പിജിഐഎം     ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ടിൽ നിക്ഷേപിക്കുന്ന പിജിഐഎം ഇന്ത്യാ ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു.

ഇന്ത്യയിലെ ആദ്യ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയാണിത്. പുതിയ പദ്ധതി ഓഫർ 2021 നവംബർ 15-ന് ആരംഭിക്കുകയും 2021 നവംബർ 29-ന് അവസാനിക്കുകയും ചെയ്യും.  

എഫ്ടിഎസ്ഇ ഇപിആർഎ എൻഎആർഇഐടി ഡെവലപ്ഡ് സൂചികയാണ് അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവർത്തനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർഇഐടികളിലും റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട ഓഹരികളിലും നിക്ഷേപിക്കുന്ന പിജിഐഎം ഗ്ലോബൽ സെലക്ട് റിയൽ എസ്റ്റേറ്റ് സെക്യൂരിറ്റീസ് പദ്ധതിയുടെ യൂണിറ്റുകളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

5000 രൂപയാണ് കുറഞ്ഞ നിക്ഷേപം.