.
35 വയസ്സ് പ്രായമുള്ള ഒരു പ്രവാസിയാണ്. എന്റെ കയ്യില്‍ ഒരു ലക്ഷം രൂപയുണ്ട്. ഇപ്പോള്‍ ഈ തുക നിക്ഷേപിച്ചാല്‍ 60 വയസ്സാകുമ്പോള്‍ ഒരു കോടി രൂപ ലഭിക്കുമോ? എങ്ങനെ നിക്ഷേപിച്ചാലാണ് ഒരു കോടി രൂപ 25 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുക?
യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറമാണ് നിങ്ങളുടെ കണക്കുകൂട്ടല്‍. 12 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ 17 ലക്ഷംരൂപയോളമാണ് ലഭിക്കുക. 20 ശതമാനത്തിലേറെ വാര്‍ഷിക പലിശ ലഭിച്ചെങ്കില്‍മാത്രമെ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കോടി രൂപ 25 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുകയുള്ളൂ.
യാഥാര്‍ത്ഥ്യമല്ലാത്ത ഇത്തരം കണക്കുകൂട്ടലുകള്‍ നിങ്ങളുടെ പ്രതീക്ഷകളെ തകിടംമറിക്കും. അതേസമയം, ചെറിയൊരുതുക പ്രതിമാസം എസ്‌ഐപി വഴി 25 വര്‍ഷകാലയളവില്‍ നിക്ഷേപിച്ചാല്‍ ഈ തുക നിങ്ങള്‍ക്ക് നേടാവുന്നതേയുള്ളൂ.
ഇതിനായി 5,270 രൂപ നീക്കിവെയ്ക്കാമെങ്കില്‍ പ്രതീക്ഷിച്ച തുക അനായാസം നേടാം. 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുമെന്ന് കണക്കുകൂട്ടിയാല്‍ 25 വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ നിക്ഷേപം ഒരു കോടി രൂപയായി വളര്‍ന്നിട്ടുണ്ടാകും. 15.8 ലക്ഷം രൂപമാത്രമാകും നിങ്ങള്‍ മുടക്കിയിട്ടുണ്ടാകുക. നേട്ടമാകട്ടെ 84.2 ലക്ഷം രൂപയും.
ചോദ്യത്തിനുമപ്പുറം പത്തുവര്‍ഷം കൂടി കാത്തിരുന്നാല്‍, അതായത് 35 വര്‍ഷം കഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപം 3.4 കോടിയായും വളര്‍ന്നിട്ടുണ്ടാകും. അതേസമയം, തുടര്‍ച്ചയായി 15 വര്‍ഷമാണ് നിങ്ങള്‍ നിക്ഷേപിച്ചതെങ്കില്‍ മൊത്തം തുക 26.6 ലക്ഷത്തിലൊതുങ്ങുകയും ചെയ്യും. 28 വര്‍ഷം നിക്ഷേപിച്ചാല്‍ 1.5 കോടി രൂപയും 30 വര്‍ഷം നിക്ഷേപിച്ചാല്‍ 1.9 കോടി രൂപയും നിങ്ങള്‍ക്കു സ്വന്തം(വിശദാംശങ്ങള്‍ക്ക് പട്ടിക കാണുക) |
.jpg?$p=24dc233&&q=0.8)
Content Highlights: one lakh become one crore rupees after 25 years?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..