ഓള്‍ഡ് ഈസ് ഗോള്‍ഡ്-2 

എച്ച്ഡിഎഫ്‌സി ടോപ് 100 ഫണ്ട് 
പ്രധാനമായും ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ച് മികച്ച മൂലധന നേട്ടം നിക്ഷേപകന് നേടിക്കൊടുക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. 1996 സെപ്റ്റംബര്‍ മൂന്നിനാണ് ഫണ്ട് തുടങ്ങിയത്. അതായത് 22 വര്‍ഷത്തിലേറെയായി വിപണിയില്‍ ഫണ്ടിന്റെ സാന്നിധ്യമുണ്ട്. 

അഞ്ച് വര്‍ഷക്കാലയളവില്‍ 15.78 ശതമാനവും പത്തുവര്‍ഷക്കാലയളവില്‍ 17.83 ശതമാനവും നേട്ടം ഫണ്ട് നല്‍കി. തുടങ്ങിയ അന്നുമുതലുള്ള നേട്ടമാണെങ്കില്‍ 19.93 ശതമാനവുമാണ്. 

എസ്‌ഐപി നേട്ടം
20 വര്‍ഷക്കാലയളവില്‍ ഫണ്ട് നല്‍കിയ നേട്ടം 19.66  ശതമാനമാണ്. അതായത് പ്രതിമാസം ആയിരം രൂപവീതം നിങ്ങല്‍ നിക്ഷേപിച്ചെന്നിരക്കട്ടെ, ഇപ്പോള്‍ നിക്ഷേപത്തിന്റെ മൂല്യം 23.57 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകും. നിക്ഷേപിച്ചതുകയാകട്ടെ 2.40 ലക്ഷം രൂപമാത്രവും. 

നിക്ഷേപം
75ശതമാനം നിക്ഷേപവും വന്‍കിട കമ്പനികളിലാണ്. ലാര്‍ജ് ക്യാപില്‍ 13.60ശതമാനവും മിഡ് ക്യാപില്‍ 11.07 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു. മൊത്തം 49 ഓഹരികളിലാണ് നിക്ഷേപം. 

അഞ്ച് പ്രധാന ഓഹരികള്‍
ഐസിഐസിഐ ബാങ്ക്(ധനകാര്യം)
എസ്ബിഐ(ധനകാര്യം)
ഇന്‍ഫോസിസ്(ടെക്‌നോളജി)
റിലയന്‍സ് ഇന്‍ഡസ്ട്രീസ്(ഊര്‍ജം)
എച്ച്ഡിഎഫ്‌സി ബാങ്ക്(ധനകാര്യം)

ആസ്തി: 14,699 കോടി(2018 ഒക്ടോബര്‍ 31ലെ കണക്ക് പ്രകാരം)

കുറഞ്ഞ എസ്‌ഐപി തുക:  500 രൂപ.

ചെലവ് അനുപാതം:
റെഗുലര്‍: 2.11ശതമാനം
ഡയറക്ട്: 1.38 ശതമാനം

ഫണ്ട് മാനേജര്‍:
പ്രശാന്ത് ജെയിന്‍ (2013 ജനുവരി മുതല്‍)

മുന്നറിയിപ്പ്: ദീര്‍ഘകാലയളവില്‍പോലും മികച്ച നേട്ടം നല്‍കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കുകഴിയുമെന്ന് ഉദാഹരിക്കാനാണ് പഴയ ഫണ്ടുകളുടെ നേട്ടം വിലയിരുത്തുന്നത്. പുതിയതായി നിക്ഷേപിക്കാന്‍ ഈ ഫണ്ടുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല. നിലവില്‍ ഈ ഫണ്ടുകളില്‍ എസ്‌ഐപി ഉള്ളവര്‍ക്ക് അത് തുടരാവുന്നതാണ്. പുതിയാതി നിക്ഷേപിക്കാന്‍ യോജിച്ച മികച്ച റേറ്റിങ് ഉള്ള ഫണ്ടുകള്‍ ഈ പംക്തിയില്‍തന്നെ നേരത്തെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. 


feedbacks to:
antonycdavis@gmail.com

Content Highlights: good old funds, HDFC TOP 100, large cap fund