ഓള്‍ഡ് ഈസ് ഗോള്‍ഡ്-1 

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ പ്രിമ ഫണ്ട് 
മിഡ് ക്യാപ് വിഭാഗത്തില്‍വരുന്ന ഈ ഫണ്ട് 1993 ഡിസംബര്‍ ഒന്നിനാണ് തുടങ്ങിയത്. അതായത് 25 വര്‍ഷത്തിലേറെയായി വിപണിയില്‍ ഫണ്ടിന്റെ സാന്നിധ്യമുണ്ട്.

കഴിഞ്ഞ ഏഴുവര്‍ഷമായി ബെഞ്ചുമാര്‍ക്ക് സൂചികയെക്കാള്‍ നേട്ടമാണ് ഫണ്ട് നല്‍കിവരുന്നത്. അഞ്ച് വര്‍ഷകാലയളവില്‍ 21.69 ശതമാനവും പത്തുവര്‍ഷക്കാലയളവില്‍ 21.10 ശതമാനവുമാണ് ഫണ്ട് നല്‍കിയ നേട്ടം. 

എസ്‌ഐപി നേട്ടം
20 വര്‍ഷക്കാലയളവില്‍ ഫണ്ട് നല്‍കിയ നേട്ടം 21.78ശതമാനമാണ്. അതായത് പ്രതിമാസം ആയിരം രൂപവീതം നിങ്ങള്‍ നിക്ഷേപിച്ചെന്നിരക്കട്ടെ, ഇപ്പോള്‍ നിക്ഷേപത്തിന്റെ മൂല്യം 30.87 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകും. നിക്ഷേപിച്ച തുകയാകട്ടെ 2.40 ലക്ഷം രൂപമാത്രവും.

നിക്ഷേപം
75 മുതല്‍ 80 ശതമാനംവരെ നിക്ഷേപവും മിഡ് ക്യാപ് ഓഹരികളിലാണ്. ബാക്കിവരുന്ന 15-20ശതമാനം നിക്ഷേപം ലാര്‍ജ് ക്യാപിലുമാണ്. 

അഞ്ച് പ്രധാന ഓഹരികള്‍
ഫിനോലക്‌സ് കേബിള്‍സ്(എന്‍ജിനിയറിങ്)
എച്ച്ഡിഎഫ്‌സി ബാങ്ക്(ഫിനാന്‍ഷ്യല്‍)
കന്‍സായ് നെരോലക് പെയന്റ്(കെമിക്കല്‍)
സിറ്റി യൂണിയന്‍ ബാങ്ക് (ഫിനാന്‍ഷ്യല്‍)
ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍(എഫ്എംസിജി)

ആസ്തി: 6,167 കോടി(2018 സെപ്റ്റംബര്‍വരെ)

കുറഞ്ഞ എസ്‌ഐപി തുക: 500രൂപ
ചെലവ് അനുപാതം
റെഗുലര്‍:2.08ശതമാനം
ഡയറക്ട്: 1.26 ശതമാനം

ഫണ്ട് മാനേജര്‍മാര്‍
ആര്‍.ജാനകിരാമന്‍(10.6 വര്‍ഷം)
ഹരി ശ്യാംസുന്ദര്‍(2.4 വര്‍ഷം)

feedbacks to:
antonycdavis@gmail.com