വിദേശ നിക്ഷേപം: വൈവിധ്യവത്കരണത്തിലൂടെ നേട്ടമുണ്ടാക്കാം


അജിത് മേനോന്‍



രാജ്യത്ത് അത്രതന്നെ വ്യാപകമല്ലാത്ത ബിസിനസുകളില്‍ നിക്ഷേപിക്കാനുള്ള അവസരം സ്വന്തമാക്കാം.

.

നിക്ഷേപ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിനപ്പുറത്തേയ്ക്ക് നിക്ഷേപം വ്യാപിപ്പിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ആഭ്യന്തര വിപണിയില്‍ വ്യാപകമാകാത്ത, ആഗോളതലത്തിലുള്ള ബിസിനസ് സാധ്യതകളാണ് നേട്ടത്തിനുള്ള സാധ്യത തുറന്നുനല്‍കുന്നത്. രാജ്യത്തിനു പുറത്തെ മ്യൂച്വല്‍ ഫണ്ടുകളില്‍ പണംമുടക്കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് പോര്‍ട്ട്‌ഫോളിയോ ആഗോളതലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് തുറന്നുതരുന്നത്.

രാജ്യത്ത് അത്രതന്നെ വ്യാപകമല്ലാത്ത ബിസിനസുകളില്‍ നിക്ഷേപിക്കാനുള്ള അവസരം ഇത്തരം ഫണ്ടുകളിലൂടെ സ്വന്തമാക്കാം. ആഡംബര വസ്തുക്കള്‍, ആരോഗ്യ സാങ്കേതിക വിദ്യ, വൈദ്യുത വാഹനം എന്നിവ ഉദാഹരണം. ഇത്തരം മേഖലകളിലെ സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാണെങ്കിലും ബിസിനസുകളില്‍ നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ കുറവാണ്. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റ്(REIT) പോലുള്ള, രാജ്യത്ത് അത്രതന്നെ വ്യാപകമാകാത്ത ആസ്തികളില്‍ നിക്ഷേപിക്കാനുള്ള അവസരവും ലഭിക്കുന്നു. ഓഹരിയെക്കാള്‍ വ്യത്യസ്തമായ പ്രകടനമാണ് ഇത്തരത്തിലുള്ള ആസ്തികളില്‍ ഉണ്ടാകുക. പോര്‍ട്ട്‌ഫോളിയോയെ വൈവിധ്യവത്കരിക്കാനും ബദല്‍ നിക്ഷേപം ഉപകരിക്കും.

മൂന്ന് അന്താരാഷ്ട്ര ഫണ്ടുകളാണ് പി.ജി.ഐ.എം ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പി.ജി.ഐ.എം ഇന്ത്യ ഗ്ലോബല്‍ ഇക്വിറ്റി ഒപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, പി.ജി.ഐ.എം ഇന്ത്യ എമേര്‍ജിങ് മാര്‍ക്കറ്റസ് ഇക്വിറ്റി ഫണ്ട്, പി.ജി.ഐ.എം ഗ്ലോബല്‍ സെലക്ട് റിയല്‍ എസ്‌റ്റേറ്റ് സെക്യൂരിറ്റീസ് ഫണ്ട് എന്നിവയാണവ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടസാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നതെങ്കിലും നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ നഷ്ടമാണ് രേഖപ്പെടുത്തയത്. വൈദ്യുതി വാഹനങ്ങള്‍, ഇ-കൊമേഴ്‌സ്, സെമി കണ്ടക്ടര്‍ (അര്‍ദ്ധചാലകങ്ങള്‍) എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ മോശം പ്രകടനം രണ്ട് ഫണ്ടുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലിശ നിരക്കിലെ വര്‍ധന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലിസ്റ്റുചെയ്ത ട്രസ്റ്റുക(REIT) ളെയും സമ്മര്‍ദത്തിലാക്കി.

ഭാവിയിലെ വളര്‍ച്ചാ സാധ്യത വിലയിരുത്തുമ്പോള്‍ നഷ്ടം ഹ്രസ്വകാലത്തിലൊതുങ്ങുമെന്നാണ് കരുതുന്നത്. ഭാവിയില്‍ മികച്ച വളര്‍ച്ചാ സാധ്യതയാണ് ഈ മേഖലകള്‍ മുന്നോട്ടുവെയ്ക്കുന്നത്. വൈദ്യുത വാഹന മേഖല വന്‍ കുതിപ്പിനാണ് കാത്തിരിക്കുന്നത്. ഇന്റര്‍നെറ്റ് വ്യാപകമാകുന്നതും ഉപഭോക്താക്കളുടെ വര്‍ധനവും ഇ-കൊമേഴ്‌സ് മേഖലയ്ക്കും നേട്ടമാക്കാനാകും. ഡിജിറ്റൈസേഷന്റെ നിര്‍ണായക ഘടകമായതിനാല്‍ ചിപ്പ് അധിഷ്ഠിത വ്യവസായങ്ങള്‍ക്കും നിര്‍ണായകമായ സാന്നിധ്യമുണ്ടാകും.

വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തിലുള്ള കമ്പനികളിലാണ് പി.ജി.ഐ.എമ്മിന്റെ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. നിരക്ക് വര്‍ധനവിന്റെ കാലത്ത് വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളില്‍ കുതിപ്പ് പ്രകടമാകുമെന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. യുഎസ് ഫെഡിന്റെ ചരിത്രം പറയുന്നത് അതാണ്. 30 വര്‍ഷത്തിനിടെയുണ്ടായ നാല് നിരക്ക് വര്‍ധനകളുടെയും തുടക്കത്തില്‍ ഇത്തരം ഓഹരികളില്‍ തളര്‍ച്ച പ്രകടമായിരുന്നു. നിരക്ക് വര്‍ധനയുടെ കാലം പിന്നിടുന്നതോടെ സാമ്പത്തിക സൂചകങ്ങള്‍ മികച്ച നിലയിലെത്തുകയും ഗ്രോത്ത് ഓഹരികള്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്നതാണ് ചരിത്രം നല്‍കുന്ന സാക്ഷ്യം. പി.ഇ അനുപാതം ചുരുങ്ങിയിട്ടുണ്ടെങ്കിലും റസ്സല്‍ 1000 ഗ്രോത്ത് സൂചിക മുന്നോട്ടുവെയ്ക്കുന്ന വളര്‍ച്ചാ ഓഹരികളിലെ വരുമാന മുന്നേറ്റം ഇപ്പോഴും ശക്തമാണ്.

നിലവില സാമ്പത്തിക സാഹചര്യങ്ങളോട് റിയല്‍ എസ്റ്റേറ്റ് മേഖല അമിതമായി പ്രതികരിക്കാന്‍ സാധ്യതയുണ്ട്. പലിശ നിരക്ക് വര്‍ധന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കേയിക്കാം. അതേസമയം, നിരക്ക് വര്‍ധന ഭൂവുടമകള്‍ക്ക് ഉയര്‍ന്ന വിലനിര്‍ണയ സാധ്യതയും നല്‍കും. റിയല്‍എസ്റ്റേറ്റ് മേഖലയ്ക്കും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പണപ്പെരുപ്പം മികച്ച സാധ്യതകാളാണ് തുറന്നുതരുന്നതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഡിമാന്‍ഡിനനുസരിച്ച് ലഭ്യതയില്ലാത്തതും ആവശ്യക്കാര്‍ കൂടുന്നതും മിക്കവാറും കമ്പനികള്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യത മുന്നോട്ടുവെയ്ക്കുന്നു.

(പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ സി.ഇ.ഒയാണ് ലേഖകന്‍)

Content Highlights: Not all early growth sectors are available in India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented