Photo: Gettyimages
പ്രകടനം അടിസ്ഥാനമാക്കി ഫീസ് ഈടാക്കാന്‍ അനുവദിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീം ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ സെബി. അടിസ്ഥാന സൂചികയെ മറികടക്കുന്ന ഉയര്‍ന്ന വാര്‍ഷിക നേട്ടം സ്ഥിരമായി നല്‍കിയാല്‍ അധിക നിരക്ക് ഈടാക്കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികളെ അനുവദിക്കും. ഇതുസംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ പദ്ധതി പ്രകാരം, മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ ഈടാക്കുന്ന അടിസ്ഥാന ഫീസ് കുറയും. പ്രകടനത്തെ അടിസ്ഥാനമാക്കി അധിക ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കുകയും ചെയ്യും.
പദ്ധതി നിലവില്‍ വരികയാണെങ്കില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി പ്രകടനാധിഷ്ഠിത നിരക്ക് ഏര്‍പ്പെടുത്തുന്ന പ്രധാന വിപണികളിലൊന്നാകും ഇന്ത്യ.
നിര്‍ദേശം സംബന്ധിച്ച് ആഭ്യന്തര സമതി ചര്‍ച്ച നടത്തിവരികയാണ്. അതിനുശേഷമാകും പൊതുജനങ്ങളുടെ അഭിപ്രായം തേടുക. തുടര്‍ന്നാകും സെബി അന്തിമ തീരുമാനമെടുക്കുക.
39.46 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്നത്. നിക്ഷേപകരില്‍നിന്ന് ഈടാക്കുന്ന ഫീസിന്റെ സമഗ്രമായ അവലോകനത്തിന്റെ ഭാഗമായാണ് നിര്‍ദിഷ്ട മാറ്റങ്ങള്‍ സെബി മുന്നോട്ടുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.
Content Highlights: Mutual funds with performance-based fees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..