മുംബൈ: നികുതി ബാധ്യത വരുന്നതിനുമുമ്പ് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ തിരക്കിട്ട് ലാഭവിഹിതം പ്രഖ്യാപിക്കുന്നു. 

നിലവില്‍ ഫണ്ടുകള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതത്തിന് നികുതി ബാധ്യതയില്ല. ബജറ്റില്‍ പ്രഖ്യാപിച്ച ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ നികുതി 2018 ഏപ്രില്‍ ഒന്നുമുതലാണ് നിലവില്‍ വരുന്നത്. 

പുതിയ നികുതി നിലവില്‍ വരുന്നതിനാല്‍ കൂടുതല്‍ തുക ലാഭവിഹിതമായി നല്‍കുന്നുണ്ട്. ഡിഎസ്പി ബ്ലാക്ക് റോക്ക് ഇക്വിറ്റി ഫണ്ട് യൂണിറ്റിന് 16 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. എസ്ബിഐ സ്‌മോള്‍ ആന്റ് മിഡ് ക്യാപ് ഫണ്ട് 9.1രൂപയും ലാഭവിഹിതമായി നല്‍കും. 

വരും ദിവസങ്ങളില്‍ കൂടുതല്‍ ഫണ്ടുഹൗസുകള്‍ ലാഭവിഹിതം പ്രഖ്യാപിക്കാനിരിക്കുകയാണ്. റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്, എസ്സല്‍ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ മാര്‍ച്ച് അവസാനത്തോടെ ലാഭവിഹിതം പ്രഖ്യാപിക്കും.