വിപണിയിലെ തകര്‍ച്ചയിലും 28% വരെ നേട്ടവുമായി മ്യൂച്വല്‍ ഫണ്ടുകള്‍


By Money Desk

1 min read
Read later
Print
Share

-

ഹരി വിപണി തിരുത്തല്‍ നേരിട്ടിട്ടും വിവിധ കാറ്റഗറികളിലെ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് ഇരട്ടയക്ക ആദായം നല്‍കി. പലിശ നിരക്കിലെ വര്‍ധന, പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ തിരിച്ചടികളാണ് വിപണിയെ ബാധിച്ചത്. ഓരോ താഴ്ചയും നിക്ഷേപിക്കാനുള്ള മികച്ച അവസരമാക്കിയാണ് ഫണ്ട് മാനേജര്‍മാര്‍ ഈ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറിയത്.

വിപണിക്ക് അനുകൂലമല്ല നിലവിലെ സൂചനകളെങ്കിലും നേട്ടക്കണക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിലക്കയറ്റം സംബന്ധിച്ച ആശങ്കള്‍ക്ക് ഇനിയും വിരാമമായിട്ടില്ല. നിരക്ക് വര്‍ധന പരമാവധി ഉയര്‍ന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് നിരക്ക് വര്‍ധന നിര്‍ത്തിവെച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍. യുഎസിലെ ബാങ്ക് പ്രതിസന്ധി അതിന് കാരണവുമായി.

വിപണിയില്‍ ചാഞ്ചാട്ടം പ്രകടമായാലും ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ചിട്ടയായുള്ള നിക്ഷേപം ഉപകരിക്കുമെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുന്നു. ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണ നിക്ഷേപവും പരിഗണിക്കാം.

പ്രധാന കാറ്റഗറികളായ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, മള്‍ട്ടി ക്യാപ്, സ്‌മോള്‍ ക്യാപ് തുടങ്ങിയ വിഭാഗങ്ങളിലെ ഫണ്ടുകളില്‍ ഏറെയും മികച്ച മുന്നേറ്റം ഒരുവര്‍ഷത്തിനിടെ നടത്തിയതായി കാണാം. എക്കാലത്തെയും പോലെ ഉയര്‍ന്ന റിസ്‌കിനൊപ്പം ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുള്ള സെക്ടറല്‍ ഫണ്ടുകളും നേട്ടക്കണക്കില്‍ ഏറെ മുന്നിലെത്തി.

Also Read
Premium

19 ശതമാനത്തിലേറെ നേട്ടം: 25,000 രൂപയുടെ ...

ഇക്വിറ്റി ഫണ്ടുകളില്‍ താരതമ്യേന സ്ഥിരതയാര്‍ന്ന ആദായം നല്‍കുന്ന ലാര്‍ജ് ക്യാപ് കാറ്റഗറിയിലെ ഫണ്ടുകള്‍ ഒരുവര്‍ഷത്തിനിടെ നല്‍കിയ ശരാശരി ആദായം 15 ശതമാനമാണ്. മിഡ് ക്യാപുകള്‍ 19 ശതമാനവും സ്‌മോള്‍ ക്യാപ് 23 ശതമാനവും ഈ കാലയളവില്‍ നല്‍കിയതായി കാണാം.

സെക്ടറല്‍ ഫണ്ടുകളിലേയ്ക്ക് കടന്നാല്‍ ബാങ്കിങ് ഫണ്ടുകളാണ് പ്രകടനത്തില്‍ മുന്നിലെത്തിയത്. ശരാശരി 28 ശതമാനത്തിലേറെ ആദായം നല്‍കാന്‍ ഈ വിഭാഗത്തിലെ ഫണ്ടുകള്‍ക്കായി. ഇന്‍ഫ്ര ഫണ്ടുകളാണ് തൊട്ടുപിന്നില്‍ 24 ശതമാനത്തോളം റിട്ടേണ്‍ ഈ കാറ്റഗറിയില്‍നിന്ന് ലഭിച്ചു. ഓട്ടോ 23 ശതമാനവും.

Content Highlights: mutual funds offer double-digit gains in one year

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented