രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഓഗസ്റ്റില്‍ ഓഹരിയില്‍ നിക്ഷേപിച്ചത് 16,500 കോടി രൂപ. ഒരൊറ്റ മാസം ഇത്രയും തുക ഫണ്ട് കമ്പനികള്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നത് ഇതാദ്യമായാണ്.

ഇതിനുമുമ്പ് 2016 നവംബറിലാണ് 13,611 കോടി നിക്ഷേപിച്ച് റെക്കോഡിട്ടത്. ഈ കാലയളവില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 13,100 കോടിയുടെ ഓഹരികള്‍ വിറ്റൊഴിയുകയും ചെയ്തു. 

17 മാസമായി ഓഹരി അധിഷ്ടിത ഫണ്ടുകളിലേയ്ക്ക് നിക്ഷേപം ഒഴുകുകയാണ്. 2016 മാര്‍ച്ചിലാണ് ഇതിനുമുമ്പ് 1,370 കോടി രൂപ നിക്ഷേപം പിന്‍വലിച്ചത്. 

എസ്‌ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍)വഴിയാണ് ഫണ്ടുകളില്‍ നിക്ഷേപമേറെയും എത്തുന്നത്. 

മികച്ച നേട്ടം നല്‍കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എസ്‌ഐപി വഴിയുള്ള നിക്ഷേപത്തില്‍ 33 ശതമാനമാണ് വര്‍ധന.