ൾഫിൽ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഞാൻ ജോലിചെയ്യുന്നത്. പ്രതിമാസം 1.5ലക്ഷം രൂപയാണ് വരുമാനം. ചെലവുകഴിഞ്ഞാൽ കാര്യമായൊന്നും ബാക്കിയുണ്ടാകാറില്ല. കുറച്ചുതുകയെങ്കിലും സമ്പാദിക്കാനായി നീക്കിവെയ്ക്കണമെന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോ എന്നാണ് അറിയേണ്ടത്.

സന്ദീപ്, അബുദാബി.

15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ മാസം 20,000 രൂപവീതം എസ്‌ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽമതി. 12ശതമാനമെങ്കിലും വാർഷികാദായം ഫണ്ടുകളിൽനിന്ന് ലഭിക്കും. കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 36 ലക്ഷംരൂപയായിരിക്കും. നേട്ടം 65 ലക്ഷവും.

മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് ദീർഘകാലം നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം നേടാം. മാസം 1.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന നിങ്ങൾ ചുരുങ്ങിയത് 30ശതമാനംതുകയെങ്കിലും നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. 

സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കൻ ശ്രമിക്കുക. ഹെൽത്ത് ഇൻഷുറൻസും ടേം ഇൻഷുറൻസും എടുത്തുവെയ്ക്കുക. എമർജൻസി ഫണ്ട്(ആറുമാസത്തെ ചെലവിന് തുല്യമായ തുക) കരുതാനും മറക്കേണ്ട. 

മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം