നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാമെങ്കില്‍ ഓഹരിയോളം മികച്ച നിക്ഷേപ മാര്‍ഗമില്ല. ഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതാണോ മ്യൂച്വല്‍ ഫണ്ട് വഴി നിക്ഷേപം നടത്തുന്നതാണോ ഏതാണ് മികച്ചത്? പലര്‍ക്കുമുള്ള സംശയമാണ്.

മികച്ച കമ്പനികളുടെ ഓഹരി കണ്ടെത്തി കാലാകാലങ്ങളില്‍ അവയെ നിരീക്ഷിച്ച് തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ നേരിട്ടുള്ള നിക്ഷേപം പരിഗണിക്കാം. ഓഹരി വിലയിരുത്താനുള്ള സാമര്‍ഥ്യമോ സമയമോ ഇല്ലെങ്കില്‍ നേരിട്ടുള്ള നിക്ഷേപം ഒരുപക്ഷേ കൈപേറിയ അനുഭവമായേക്കാം.  

മികച്ചവ തിരഞ്ഞെടുക്കാനും യഥാസമയം വില്‍ക്കാനും വാങ്ങാനും കഴിയുമെങ്കില്‍ ഫണ്ടുകളേക്കാള്‍ നേട്ടം ഓഹരിയില്‍നിന്ന് ലഭിക്കുമെന്നകാര്യത്തില്‍ സംശയമില്ല.   ഓഹരികള്‍ വിലയിരുത്താനുള്ള മികവിനെ ആശ്രയിച്ചാണ് നേട്ടസാധ്യതയുള്ളത്. ഭാഗ്യവും തുണയ്‌ക്കേണ്ടിവരും!

എന്തുകൊണ്ട് ഫണ്ടുകള്‍?
വിപണിയില്‍ നൂറുകണക്കിന് ഓഹരികളാണുള്ളത്. ഇതില്‍നിന്ന് മികച്ചവ തിരഞ്ഞെടുക്കാന്‍ വൈദഗ്ധ്യം ആവശ്യമാണ്. മുഴുവന്‍ സമയ ഗവേഷണസംഘങ്ങളുള്ള ഫണ്ട് കമ്പനികള്‍ ഓഹരികള്‍ നിങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കും. പ്രവര്‍ത്തന മികവ് നിരീക്ഷിക്കും.

വൈവിധ്യവത്കരണമാണ് മറ്റൊന്ന്. വിവിധ കാറ്റഗറികളിലെ മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതുവഴി ഫണ്ടുകളുടെ നഷ്ടസാധ്യത പരിധിവരെ കുറയ്ക്കാന്‍ കഴിയുന്നു. മികച്ച ഫണ്ടുകളുടെ പോര്‍ട്ട് ഫോളിയോയില്‍ 10 മുതല്‍ 15 വരെ ഓഹരികളാണുണ്ടാകുക. ആദ്യമായി ഓഹരിയില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നയാളാണ് നിങ്ങളെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് തുടക്കമിടാവുന്നതാണ്.

റിസ്‌ക് ഏറ്റെടുക്കാനുള്ള കഴിവ് വിലയിരുത്തി നിക്ഷേപകരെ മൂന്ന് വിഭാഗത്തില്‍ തരംതിരിച്ചാണ് പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തിയിട്ടുള്ളത്. 1. തുടക്കക്കാര്‍. 2. മിതവാദികള്‍, 3. സാഹസികര്‍. ഈ മൂന്ന് വിഭാഗത്തിലേതെങ്കിലുമൊന്നില്‍ വരുന്നവരായിരിക്കും ഭൂരിപക്ഷം നിക്ഷേപകരും. ഓരോ വിഭാഗത്തിലും തിരഞ്ഞെടുത്ത ഫണ്ടുകളാണ് അവതരിപ്പിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെയുള്ള പ്രകടനചരിത്രം വിലയിരുത്തിയാണ് ഫണ്ടുകള്‍ തിരിഞ്ഞെടുത്തിട്ടുള്ളത്.

തുടക്കക്കാര്‍
Mutual Fund for beginnersഓഹരിയിലും ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ആദ്യമായി നിക്ഷേപം നടത്തുന്നവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഇവര്‍ക്ക് അനുയോജ്യം. ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്തുന്ന ബാലന്‍സ്ഡ് ഫണ്ട്, നികുതിയിളവ് നല്‍കുന്ന ഇഎല്‍എസ്എസ് ഫണ്ട് എന്നിവയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നത്. മൂന്ന് വര്‍ഷത്തെ ലോക് ഇന്‍ പിരിയഡുള്ള ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ ആദായനികുതിയിളവ് ലഭിക്കുകയും ചെയ്യുന്നു. വന്‍കിട ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ടാക്‌സ് സേവിങ് ഫണ്ടാണ് തുടക്കക്കാര്‍ക്ക് അനുയോജ്യം.

Past Perfomance
Fund Return(%) 5 Yr SIP
1year 3 year 5 year value(Rs) %
Axis Long Term Equity 2.28 10.03 20.45 81,569 12.61
ICICI Pru Equity & Debt 0.96 11.45 16.47 79,707 11.65
HDFC Hybrid Equity -3.12 9.91 17.05 70,012 6.30
Returns as on Nov 5, 2018. SIP Value is the value of investment form Dec 1, 2013. or Rs 60,000 each fund. Monthly SIP amount Rs 1000

മിതവാദികള്‍
നിക്ഷേപത്തിന് മികച്ച നേട്ടംലഭിക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ് ഈ വിഭാഗക്കാര്‍. അതിനാല്‍തന്നെ നഷ്ടസാധ്യത നേരിയതോതില്‍ സഹിക്കാനും തയ്യാറാണ്. വളരെ സൂക്ഷിച്ച് ആലോചിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷകാലയളവ് മുന്നില്‍ കണ്ട് നിക്ഷേപം നടത്താന്‍ ഇവര്‍ തയ്യാറാണ്. പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടം ലഭിക്കണമെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ട്. അതിനാലാണ് ഓഹരി അധിഷ്ടിത ഫണ്ടുകളിലെ നിക്ഷേപം തിരഞ്ഞെടുക്കുന്നത്. ലാര്‍ജ് ക്യാപ്-മള്‍ട്ടി ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളാണ് ഈ വിഭാഗക്കാര്‍ക്കുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.

Past Perfomance
Fund Return(%) 5 Yr SIP
1year 3 year 5 year value(Rs) %
ICICI Pru Bluechip Equity 0.37 11.51 14.66 79,100 11.33
Aditya Birla SL Equity -5.2 11.98 19.29 80,936 12.29
SBI Bluechip -3.92 8.78 15.73 75,999 9.68
Returns as on Nov 5, 2018. SIP Value is the value of investment form Dec 1, 2013. or Rs 60,000 each fund. Monthly SIP amount Rs 1000

സാഹസികര്‍
മികച്ചനേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യംമാത്രമാണ് ഈ വിഭാഗത്തിലെ നിക്ഷേപകര്‍ക്കുള്ളത്. അതിനാല്‍ നഷ്ടംനേരിടാനും ഇവര്‍ തയ്യാറാണ്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളില്‍ അധികം ആശങ്കാകുലരല്ല ഇവര്‍. വിപണിയില്‍ നഷ്ടമുണ്ടായാലും നേട്ടമുണ്ടാകുന്നതുവരെ കാത്തിരിക്കാനും ഇവര്‍ക്ക് മടിയില്ല. മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഈ വിഭാഗക്കാര്‍ക്ക് നിര്‍ദേശിക്കുന്നത്. ചെറുകിട-മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന ടാക്‌സ് സേവിങ് ഫണ്ടും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏഴ് വര്‍ഷംവരെ മുന്നില്‍ കണ്ട് നിക്ഷേപം നടത്താന്‍ ഈ വിഭാഗത്തിലുള്ളവര്‍ തയ്യാറാകണം.

Past Perfomance
Fund Return(%) 5 Yr SIP
1year 3 year 5 year value(Rs) %
DSP Midcap -9.46 11.49 22.37 81,097 12.37
HDFC Small cap 0.05 16.75 20.83 89,912 16.68
Aditya Birla SL Tax Relief 96 03.67 11.32 19.31 81,573 12.61
Returns as on Nov 5, 2018. SIP Value is the value of investment form Dec 1, 2013. or Rs 60,000 each fund. Monthly SIP amount Rs 1000