ആദ്യമായാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത്. ഫണ്ടില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ? നിക്ഷേപിച്ച തുക നഷ്ടമാകുമോ?  ആവര്‍ത്തിച്ചുവരുന്ന ചോദ്യമാണിത്. അതിനുള്ള മറുപടിയിതാ..

ഒരു നിക്ഷേപവും നൂറ് ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പുപറയാന്‍ കഴിയില്ല. എന്നിരുന്നാലും, ബാങ്ക് നിക്ഷേപത്തെപോലെ മൂലധനം നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള നിക്ഷേപ പദ്ധതികള്‍ രാജ്യത്തുള്ളപ്പോള്‍ മ്യൂച്വല്‍ ഫണ്ടില്‍ എന്തിന് നിക്ഷേപിക്കണം എന്നചോദ്യം ആദ്യമായി നിക്ഷേപിക്കുന്നവര്‍ ചോദിക്കുന്നത് ന്യായമാണ്.

ബാങ്കില്‍നിന്ന് ലഭിക്കുന്ന പലിശ പരിമിതമാകുമ്പോള്‍ പണപ്പെരുപ്പത്തെ നേരിടാനുള്ള ആദായം ലഭിക്കുന്ന പദ്ധതികളില്‍ മികച്ചതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. അതേസമയം, വേണ്ടത്ര അറിവില്ലാതെ നിക്ഷേപിച്ചാല്‍ നിക്ഷേപ തുകതന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. 

ആദ്യമായി ഫണ്ടില്‍ നിക്ഷേപിക്കേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങളിതാ:

1. ടാക്‌സ് സേവിങ് ഫണ്ടിലോ(മൂന്ന് വര്‍ഷം നിക്ഷേപം തിരിച്ചെടുക്കാന്‍കഴിയില്ല), ബാലന്‍സ്ഡ് ഫണ്ടിലോ നിക്ഷേപിക്കുക.

2. ഒറ്റത്തവണയായി നിക്ഷേപിക്കാതിരിക്കുക(എസ്‌ഐപി മാതൃക സ്വീകരിക്കുക).

3. ചുരുങ്ങിയത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലയളവെങ്കിലും മുന്നില്‍ കാണുക. അതിനുമുമ്പ് നിക്ഷേപം പിന്‍വലിക്കരുത്. 

ഈ മൂന്ന് കാര്യങ്ങളില്‍ വീഴ്ചവരുത്തിയാല്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയേറെയാണ്. ആദായ നികുതി ബാധ്യതയില്ലാത്ത ഒരാളാണ് നിങ്ങളെങ്കില്‍ ടാക്‌സ് സേവിങ് ഫണ്ടിനേക്കാള്‍ ബാലന്‍സ്ഡ് ഫണ്ടില്‍ പ്രതിമാസം എസ്‌ഐപിയായി നിക്ഷേപിച്ചുതുടങ്ങുന്നതാകും ഉചിതം.  

മികച്ച ഫണ്ടുകള്‍

Equity: Tax Planning

Hybrid: Equity Oriented