Photo:Reuters
വിപണി തകര്‍ച്ചനേരിടുമ്പോഴും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപക താല്‍പര്യം കൂടുന്നു. ജൂണ്‍ പാദത്തില്‍ അസറ്റ് മാനേജുമെന്റ് കമ്പനികളില്‍ പുതിയതായി തുറന്നത് 51 ലക്ഷം അക്കൗണ്ടുകള്‍.
ഇതോടെ മൊത്തം ഫോളിയോകളുടെ എണ്ണം 13.46 കോടിയായി. 12 മാസത്തിനുള്ളില്‍ 3.2 കോടി ഫോളിയോകളാണ് പുതിയതായി തുറന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട് ഇന്‍ ഇന്ത്യ(ആംഫി)യില്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു.
2020-21 വര്‍ഷത്തില്‍ 81 ലക്ഷവും 2019-20 വര്‍ഷത്തില്‍ 73 ലക്ഷംവും 2018-19 വര്‍ഷത്തില്‍ 1.13 കോടി ഫോളിയോകളുമാണ് കൂടുതലായി തുറന്നത്.
51 ലക്ഷം ഫോളിയോകളില്‍ 35 ലക്ഷവും ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിലാണ്. ഇതോടെ ഇക്വിറ്റി ഫണ്ടുകളിലെ മൊത്തം ഫോളിയോകളുടെ എണ്ണം 8.98 കോടിയായി.
മാര്‍ച്ച് പാദത്തേക്കാള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം കുറവായിരുന്നുവെങ്കിലും വിപണിയിലെ തകര്‍ച്ചയ്ക്കിടയിലും നിക്ഷേപക താല്‍പര്യത്തില്‍ കുറവുണ്ടായില്ലെന്നതിന്റെ സൂചനയാണിത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം, പണപ്പെരുപ്പ നിരക്കുകളിലെ വര്‍ധന, കടപ്പത്ര ആദായത്തിലെ കുതിപ്പ്, യുഎസ് ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധന എന്നിവയക്കൊ വിപണിയെ പ്രതികൂലമായി ബാധിച്ച സമയത്തായിരുന്നു ഫണ്ടുകളിലേയ്ക്ക് നിക്ഷേപം കുതിച്ചത്.
ദീര്‍ഘകലാ ലക്ഷ്യങ്ങള്‍ക്കായി മികച്ച ആദായംനേടാന്‍ അനുയോജ്യം മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളാണെന്ന് നിക്ഷേപകര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. നിക്ഷേപ പലിശ എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍ തുടരുന്നതും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.
Also Read
ജനങ്ങളില്‍ അവബോധംവര്‍ധിച്ചതും മികച്ച വിതരണശൃംഖലയും ഡിജിറ്റല്‍ ഇടപാടുകളുമാണ് ഫോളിയോകളുടെ എണ്ണത്തില്‍ കുതിപ്പുണ്ടാക്കിയത്. എങ്കില്‍പോലും രാജ്യത്തെ ജനസംഖ്യയുടെ മൂന്നുശതമാനംതാഴെ പേര്‍ക്കുമാത്രമാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..