മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ യുണിറ്റ് അലോട്ട് ചെയ്യുന്ന തിയതിയില്‍ സെബി മാറ്റംവരുത്തി.
നിലവില്‍ കട്ട് ഓഫ് സമയത്തിനുമുമ്പ് ഫണ്ടില്‍ നിക്ഷേപിച്ചിക്കുന്നതിനായി അപേക്ഷിച്ചാല്‍ അന്നത്തെ ക്ലോസിങ് എന്‍എവി(ഒരുയൂണിറ്റിന്റെ വില)പ്രകാരമാണ് യൂണിറ്റ് അനുവദിച്ചിരുന്നത്.
ഇനിമുതല്‍ പണം അസ്റ്റ് മാനേജുമെന്റ് കമ്പനിയുടെ കൈവശമെത്തുമ്പോഴാകും യൂണിറ്റുകള്‍ അലോട്ട് ചെയ്യുക. 2021 ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം നടപ്പിലാകക. അതേസമയം, ലിക്വിഡ്, ഓവര്‍നൈറ്റ് ഫണ്ടുകളില്‍ നിലവിലെ രീതിക്ക് മാറ്റമില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.
കട്ട് ഓഫ് ടൈമില്‍ സെബി ഈയിടെ മാറ്റംവരുത്തിയിരുന്നു. ഡെറ്റ് ഫണ്ടുകള്‍ക്ക് 12.30ഉം ഇക്വിറ്റി ഫണ്ടുകള്‍ക്ക് ഒരുമണിയുമാണ് പുതുക്കിയ സമയക്രമം. ഡെറ്റ് വിപണിയിലെ വ്യാപാര സമയം കുറച്ചതിനെതുടര്‍ന്നായിരുന്നു ഈ തീരുമാനം.
ലോക്ക് ഡൗണിനുമുമ്പ് മൂന്നുമണിയായിരുന്ന സമയമാണ് ഏപ്രില്‍ ഏഴുമുതല്‍ നേരത്തെയാക്കിയത്. രണ്ടു ലക്ഷം രൂപയില്‍താഴെയാണ് നിക്ഷേപിക്കുന്നതെങ്കില്‍ നിലവില്‍ അതാത് ദിവസത്തെ ക്ലോസിങ് എന്‍എവി പ്രകാരമാണ് നിക്ഷേപകന് യൂണിറ്റുകള്‍ അനുവദിച്ചിരുന്നത്. ഇതിലാണ് മാറ്റംവരിക.
Mutual Fund buying rules changed