QUESTIONദ്യമായാണ് മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്നത്.രണ്ട് ലക്ഷംരൂപ മൊത്തമായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിര്‍ദേശിക്കാമോ? ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 ശതമാനം ആദായം ലഭിക്കുമോ?

കൃഷ്ണകുമാര്‍ (ഇ-മെയില്‍)

ANSWERദ്യമായി നിക്ഷേപിക്കുന്ന ആളായതിനാല്‍ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് കാര്യമായ അറിവ് നിങ്ങള്‍ക്ക് ഉണ്ടാകാനിടയില്ല. അതിനാല്‍ വിദഗ്ധസേവനം തേടുന്നത് നല്ലതാണ്.

നിക്ഷേപ ലക്ഷ്യം, നിക്ഷേപ കാലയളവ്, റിസ്‌ക് പ്രൊഫൈല്‍ തുടങ്ങിയവയുടെ അടിസ്ഥാനമാക്കിയാകണം മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപം നടത്തേണ്ടത്. 

ഉദാഹരണത്തിന്, ചെറിയ കാലയളവിലേയ്ക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ ബാങ്ക് എഫ്ഡി, അല്ലെങ്കില്‍ ഡെറ്റ് ഫണ്ടുകള്‍ എന്നിവ പരിഗണിക്കുന്നതാകും ഉചിതം.

അഞ്ച് മുതല്‍ ഏഴ് വര്‍ഷംവരെയാണ് നിക്ഷേപ കാലാവധിയെങ്കില്‍മാത്രം ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ മതി. അതായത് ദീര്‍ഘകാല നിക്ഷേപലക്ഷ്യം മുന്‍നിര്‍ത്തിമാത്രം ഓഹരി അധിഷ്ടിത ഫണ്ടുകള്‍ തിരഞ്ഞെടുക്കുക.

ഓഹരി ഫണ്ടുകളിലെ നിക്ഷേപം ചെറിയ കാലയളവില്‍ അതീവ നഷ്ടസാധ്യതയുള്ളതാണ്. അതേസമയം, ഘട്ടംഘട്ടമായി നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാലത്തേയ്ക്ക് മികച്ചനേട്ടമുണ്ടാക്കാനും കഴിയും. 

നിങ്ങളുടെ കൈവശമുള്ള തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് അതില്‍നിന്ന് എസ്‌ഐപിയായി മികച്ച ഓഹരി അധിഷ്ടിത ഫണ്ടിലേയ്ക്ക് മാറ്റാം. അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിച്ച് അതേ ഫണ്ട് ഹൗസിന്റെതന്നെ ഓഹരി ഫണ്ടിലേയ്ക്ക് എസ്ടിപി(സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍)വഴി എസ്‌ഐപി നിക്ഷേപമാകാം.

ബാങ്ക് നിക്ഷേപത്തെപ്പോലെ നിശ്ചിത പലിശ ഫണ്ട് നിക്ഷേപത്തില്‍നിന്ന് ലഭിക്കുമെന്ന് ഉറപ്പുനല്‍കാനാവില്ല. ഓഹരിയിലെ കയറ്റ ഇറക്കങ്ങള്‍ക്കനുസരിച്ച് ആദായത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ദീര്‍ഘകാലത്തേയ്ക്ക് എസ്‌ഐപി വഴി സ്വീകരിക്കുമ്പോള്‍ വിപണി താഴ്ന്നുനില്‍ക്കുമ്പോഴും ഉയര്‍ന്നുനില്‍ക്കുമ്പോഴും നിക്ഷേപം സാധ്യമാകുന്നു. അതുകൊണ്ടാണ് മികച്ച ആദായം ലഭിക്കാനുള്ള സാധ്യതയുള്ളത്.   

antonycdavis@gmail.com