provident fund

ഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാതെ മ്യൂച്വല്‍ ഫണ്ടിന്റെ വഴി തേടുന്നവര്‍ക്ക് മികച്ച നിക്ഷേപ സാധ്യതകളാണ് മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ നല്‍കുന്നത്. ആദ്യമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു തുടങ്ങുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടുകളും ഈ വിഭാഗത്തിലുണ്ട്.  

ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ താരതമ്യേന സുരക്ഷിതമാണ്. അത്രതന്നെ സുരക്ഷിതമല്ലെങ്കിലും മികച്ച റിട്ടേണ്‍ നല്‍കുന്നവയാണ് മിഡ് ക്യാപ് ഫണ്ടുകള്‍. ഇരു വിഭാഗങ്ങളിലുമുള്ള ഫണ്ടുകളുടെ പ്രത്യേകത കോര്‍ത്തിണക്കി മികച്ച ഓഹരികളില്‍ നിക്ഷേപിച്ച് പരമാവധി നേട്ടമുണ്ടാക്കുകയാണ് മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ ലക്ഷ്യം. 

അഞ്ച് വര്‍ഷ നേട്ടം
കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 13.6 ശതമാനമാണ്. അതേസമയം, ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ 11 ശതമാനം നേട്ടം മാത്രമാണ് നല്‍കിയത്. മള്‍ട്ടിക്യാപുകള്‍ നല്‍കിയ മൂന്ന് വര്‍ഷത്തെ ശരാശരി വാര്‍ഷികാദായം 23.4 ശതമാനമാണ്. 

എസ്‌ഐപി നിക്ഷേപം
ഒറ്റത്തവണയുള്ള നിക്ഷേപത്തേക്കാള്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം കൂടുതല്‍ നേട്ടം നല്‍കിയതായി കാണാം. മൂന്ന്, അഞ്ച് വര്‍ഷ കാലയളവില്‍ എസ്‌ഐപിയായി നിക്ഷേപിച്ചവര്‍ക്ക് ശരാശരി 17 ശതമാനം നേട്ടമാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നല്‍കിയത്. 

പ്രതിമാസം 5000 രൂപ വീതം അഞ്ച് വര്‍ഷം ആര്‍ഡിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ 3.76 ലക്ഷം രൂപയാണ് ലഭിക്കുക. (നിക്ഷേപത്തിന് 8.75 ശതമാനം കൂട്ടുപലിശയാണ് കണക്കാക്കിയിരിക്കുന്നത്).

പ്രതിമാസം​ 5000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍
മള്‍ട്ടി ക്യാപ് വിഭാഗത്തിലെ മികച്ച ഫണ്ടായ ഐസിഐസിഐ പ്രൂ വാല്യു ഡിസ്‌കവറി ഫണ്ടില്‍ പ്രതിമാസം 5000 രൂപ വീതം അഞ്ച് വര്‍ഷം നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 5.51 ലക്ഷം ലഭിക്കുമായിരുന്നു. 24.91 ശതമാനമാണ് ആദായം. മൂന്ന് ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചത്(നിക്ഷേപം തുടങ്ങിയ തിയതി 2011 സപ്തംബര്‍ 1. നിക്ഷേപം നിര്‍ത്തിയ തിയതി 2016 ആഗസ്ത് 1. റിട്ടേണ്‍ തിയതി: 2016 ആഗസ്ത് 18)

 

feedbacks to:
antonycdavis@gmail.com

ആസ്തി
മള്‍ട്ടി ക്യാപ് വിഭാഗത്തിലുള്ള 70 ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി(ജൂലായ് അവസാനത്തെ കണക്കുപ്രകാരം) 1.11 ലക്ഷം കോടി രൂപയാണ്.