മുംബൈ: മിറെ അസറ്റ് നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. ജനുവരി 20ന് ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫര്‍ 24ന് അവസാനിക്കും. 

വൈദ്യുതി വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ്, ബാറ്ററി സാങ്കേതിക വിദ്യ, പ്രതിരോധം എന്നീ മേഖലകളില്‍ നിക്ഷേപിച്ച് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഫണ്ട് ഓഫ് ഫണ്ടിലൂടെ ലഭിക്കുക. 

5000 രൂപയാണ് കുറഞ്ഞ നിക്ഷേപം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചിക അടിസ്ഥാനമാക്കിയാകും ഫണ്ടിന്റെ പ്രവര്‍ത്തനം.