Photo:Gettyimages
മുംബൈ: മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും. ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം.
ഫെബ്രുവരി 20 ആണ് അലോട്ടുമെന്റ് തിയതി. ആദ്യ എന്‍.എ.വി തിയതി ഫെബ്രുവരി 21 ആയിരിക്കും. അലോട്ട്മെന്റിനുശേഷം അഞ്ച് ദിവസത്തിനകം എക്സ്ചേഞ്ചില്‍ ഇടിഎഫ് ലിസ്റ്റുചെയ്യും. അതിനുശേഷം എക്സ്ചേഞ്ച് വഴി ഇടിഎഫില്‍ നിക്ഷേപം നടത്താനും പിന്‍വലിക്കാനും കഴിയും. റിതേഷ് പട്ടേലാണ് ഫണ്ട് മാനേജ് ചെയ്യുക.
പണപ്പെരുപ്പവും കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധനവും തുടരുന്ന സാഹചര്യത്തില്‍ 2023ല്‍ സ്വര്‍ണം മികച്ച നിക്ഷേപ ആസ്തിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. ആഗോള-ആഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് ഇടിഎഫ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ആസ്തി വിഭജനത്തിന്റെ ഭാഗമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍.
എന്തുകൊണ്ട് ഗോള്‍ഡ് ഇടിഎഫ്?
*സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൊന്നാണ് ഇടിഎഫ്. ഓഹരികള്‍പോലെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യംതന്നെയാണ് പ്രത്യേകത.
* നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ ഇടിഎഫ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള മോഷണ ഭീഷണിയില്ല.
* സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ വ്യതിയാനമുണ്ടാകുന്നില്ല.
* വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വിലയില്‍ സുതാര്യത. എളുപ്പത്തില്‍ പണമാക്കാനും കഴിയും.
* ചുരുങ്ങിയത് 0.01 ഗ്രാം(ഒരു യൂണിറ്റ്) സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം.
Content Highlights: Mirae Asset Mutual Fund Launches Gold ETF, its first commodity ETF
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..