Mirae Asset AMC
മുംബൈ: മിറെ അസറ്റ് എഎംസിയുടെ ലാര്‍ജ് ക്യാപ് ഫണ്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി. ഫണ്ട് ഹൗസിന്റെ ഒമ്പത് ഇക്വിറ്റി ഫണ്ടുകളില്‍ ആദ്യത്തേതായ മിറെ അസറ്റ് ലാര്‍ജ് ക്യാപ് 32,850 കോടി രൂപയാണ് കൈകാര്യം ചെയ്യുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 100 മുന്‍നിര കമ്പനികളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഏപ്രില്‍ മൂന്നു വരെയുള്ള കണക്കുപ്രകാരം 9,51,079 ഫോളിയോകളാണ് ഫണ്ടിനുണ്ട്.
15 വര്‍ഷക്കാലയളവില്‍ ശരാശരി 14.7 ശതമാനം വാര്‍ഷികാദയമാണ് ഫണ്ട് നിക്ഷേപന് നല്‍കിയത്. അതായത് 15വര്‍ഷം മുമ്പ് 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോഴതിന്റെ മൂല്യം 76,960 രൂപയായിട്ടുണ്ടാകുമായിരുന്നു.
രാജ്യത്തെ ഫണ്ട് കമ്പനികളില്‍ ഇതിനകം തന്നെ മിറെ അസറ്റിന് മുന്‍നിരയിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി പ്രകാരം രാജ്യത്തെ പത്ത് ഫണ്ട് ഹൗസുകളിലൊന്നായി മിറെ അസറ്റ്. 56.9 ലക്ഷം ഫോളിയോകളിലായി 1,16,311 കോടി രൂപയാണ് മൊത്തം ഫണ്ടുകളിലായി കൈകാര്യം ചെയ്യുന്നത്.
ഒമ്പത് ഇക്വിറ്റി ഫണ്ടുകളിലായി 93,613 കോടി രൂപയും നാല് ഹൈബ്രിഡ് ഫണ്ടുകളിലായി 8,798 കോടി രൂപയും 11 ഡെറ്റ് ഫണ്ടുകളിലായി 6,633 കോടി രൂപയും 13 ഇ.ടി.എഫുകളും എട്ട് ഫണ്ട് ഓഫ് ഫണ്ട്സുകളിലായി 7,267 കോടി രൂപയുമാണ് മിറെ അസറ്റ് കൈകാര്യം ചെയ്യുന്നത്.
Content Highlights: Mirae Asset Mutual Fund completes 15 years in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..