Photo:Gettyimages
മുംബൈ: മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഫ്‌ള്ക്‌സി ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 3 മുതല്‍ 17 വരെ എന്‍.എഫ്.ഒയ്ക്കായി അപേക്ഷിക്കാം. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ വിവിധ വിപണി മൂല്യമുള്ള കമ്പനികളില്‍ നിക്ഷേപം നടത്തുന്നതാണ് ഫണ്ട്.
5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. ഫണ്ടിന്റെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ടിആര്‍ഐ ആയിരിക്കും. വ്രീജേഷ് കസേറയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്.
അഞ്ചുവര്‍ഷമോ അതില്‍കൂടുതല്‍ കാലയളവോ നിക്ഷേപം തുടരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മികച്ച വൈവിധ്യവത്കൃത പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അനുയോജ്യമാണ് മിറെ അസറ്റ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുന്നതിന്റെ പ്രയോജനം ലഭിക്കാന്‍ ഫണ്ടിലെ നിക്ഷേപം ഉപകരിക്കുമെന്ന് ഫണ്ട് മാനേജര്‍ വ്രീജേഷ് കസേറ പറഞ്ഞു. വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലെ വിലകുറഞ്ഞതും മുന്നേറ്റ സാധ്യതയുള്ളതുമായ ഓഹരികള്‍ തിരഞ്ഞെടുത്താകും നിക്ഷേപം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Mirae Asset Flexi Cap Fund aims to adjust according to the growth potential: new fund offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..