Photo: Gettyimages
മികച്ച ഉയരംകുറിച്ചശേഷം മാസങ്ങളായി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഓഹരി അധിഷ്ഠിത പദ്ധതികള്‍ തേടുന്ന യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍.
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍. അസ്ഥിരമായ വിപണി സാഹചര്യത്തിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ ലാര്‍ജ് ക്യാപുകള്‍ക്കാകും. മറ്റ് കാറ്റഗറികളിലെ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള സാധ്യത മാത്രമാണിതെന്നും മനസിലാക്കുക. വിപണിയില്‍ ചാഞ്ചാട്ടത്തില്‍നിന്ന് ഇക്വിറ്റി ഫണ്ടുകള്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല.
ഒരുവര്‍ഷക്കാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ക്ക് അവയുടെ പ്രൗഡി നഷ്ടപ്പെട്ടതായി കാണുന്നു. അടിസ്ഥാന സൂചിക നല്‍കിയ ആദായംപോലും നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ ഭൂരിഭാഗം ഫണ്ടുകളും പരാജയപ്പെട്ടിരിക്കുന്നു. ഇക്കാര്യംകൊണ്ടുമാത്രം ലാര്‍ജ് ക്യാപ് വിഭാഗത്തെ ഒഴിവാക്കാനുമാകില്ല. ദീര്‍ഘകാലയളവില്‍ മറ്റ് കാറ്റഗറികളേക്കാളും സ്ഥിരതയാര്‍ന്ന നേട്ടം നിലനിര്‍ത്താന്‍ ലാര്‍ജ് ക്യാപുകള്‍ക്ക് കഴിവുണ്ട്. നിലവിലെ വിപണി സാഹചര്യത്തില്‍ ഒരുവര്‍ഷക്കാലയളവില്‍ മികച്ച നേട്ടം നല്‍കിയതും മോശം പ്രകടനം കാഴ്ചവെച്ചതുമായ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കുറിപ്പ്: മുകളില്‍ നല്‍കിയ ഫണ്ടുകള്‍ നിക്ഷേപത്തിനുള്ള ശുപാര്‍ശയല്ല. ഒരു വര്‍ഷക്കാലയളവിലെ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തുകമാത്രമാണ് ലക്ഷ്യം. ദീര്‍ഘകാലയളവിലെ ആദായമാണ് നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്. ആറുമാസമോ ഒരുവര്‍ഷമോ കൂടുമ്പോള്‍ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകാന്‍ ശ്രദ്ധിക്കുക.
Content Highlights: Large-Cap Funds That Outperform Over a Year?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..