മുംബൈ: ഐടിഐ മ്യൂചൽ ഫണ്ട് ഐടിഐ ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് അവതരിപ്പിച്ചു. നവംബർ 15 മുതൽ നവംബർ 29 വരെയാണ് പുതിയ ഫണ്ട് ഓഫർ. കുറഞ്ഞ നിക്ഷേപതുക 5000 രൂപയാണ്. 

ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, റേറ്റിങ് ഏജൻസികൾ, പുതിയ ഫിൻടെകുകൾ തുടങ്ങി ധനാക്രയമേഖലയിലാകും പദ്ധതി നിക്ഷേപം നടത്തുക. ദീർഘകാലാടിസ്ഥാനത്തിൽ മൂലധന നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് അനുയോജ്യമാണ് ഈ പദ്ധതി. 

പ്രദീപ് ഗോഖ്ലെ, പ്രതിഭ് അഗർവാൾ എന്നിവരാണ് ഫണ്ട് മാനേജർമാർ. 2021 ഒക്ടോബർ 31ലെ കണക്കുപ്രകാരം 2,239 കോടി രൂപയുടെ ആസ്തിയാണ് ഐടിഐ മ്യൂച്വൽ ഫണ്ട് കൈകാര്യംചെയ്യുന്നത്.