ഇന്നൊവേഷന്‍ ഫണ്ട്: നൂതന ആശയങ്ങളില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരം


By ചിന്തന്‍ ഹരിയ

2 min read
Read later
Print
Share

വിതരണ ശൃംഖലയിലെ വൈവിധ്യവത്കരണത്തിന്റെ പ്രാധാന്യം ബോധ്യമായത് മഹാമാരിയെ തുടര്‍ന്നാണ്. ആഭ്യന്തരമായ നിരവധി വികസന പ്രക്രിയകള്‍ക്കാണിത് തുടക്കമിട്ടത്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാകട്ടെ ആശ്രിതത്വം കുറയ്ക്കാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാനും പ്രേരണയായി. ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നത്, ആഭ്യന്തരമായി നിര്‍മിക്കുന്ന ഉത്പന്നങ്ങളിലേയ്ക്ക് തിരിയേണ്ടതിന്റെയും സ്വയം പര്യാപ്തമാകേണ്ടതിന്റെയും പ്രധാന്യവും ബോധ്യമാക്കി.

ICICI AMC

തിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ശക്തമായ മത്സരത്തിനിടയിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടാത്ത ബിസിനസുകള്‍ മികവ് പുലര്‍ത്താറില്ല. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്നതാണ് ബിസിനസിലെ ഇന്നൊവേഷന്‍. ലോകമെമ്പാടുമുള്ള കമ്പനികള്‍ സ്വാംശീകരിക്കുന്നതും ഇതുതന്നെയാണ്.

പുതിയ ഉത്പന്നങ്ങള്‍, അതിന് അനുയോജ്യമായ പ്രക്രിയകള്‍, ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞുള്ള നീക്കം എന്നിവയിലൂടെ ഇത്തരം കമ്പനികളുടെ പ്രസക്തി വര്‍ധിക്കുന്നു. കുറഞ്ഞ ചെലവില്‍ കാര്യക്ഷമതയോടെ വളര്‍ച്ച നേടാനും ഇത് സഹായകരമാകുന്നു. നവീകരണം വളര്‍ച്ചയ്ക്ക് മറ്റൊരു മാനം നല്‍കുന്നു. ദ്രുതഗതിയിലുള്ള ഈ മാറ്റം നിക്ഷേപ സൗഹൃദവുമാകുന്നു.

നവീകരണം സാങ്കേതികം മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ചക്രം കണ്ടുപിടിച്ചതുപോലെ ലളിതവും ഡിഎന്‍എയുടെ പുനക്രമീകരണം പോലെ സങ്കീര്‍ണവുമാണത്. നൂതന രീതികള്‍ സ്വീകരിച്ച് ബിസിനസുകള്‍ എങ്ങനെ വിജയകരവും ദീര്‍ഘകാല നിലനില്പുള്ളതുമാക്കാന്‍ കഴിയുമെന്നതിന് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്.

റെയില്‍വെയുടെ മാറുന്ന മുഖംതന്നെ ഉദാഹരണമാണ്. ആവി എന്‍ജിനില്‍നിന്ന് ഡീസല്‍ എന്‍ജിനിലേയ്ക്കും അതിനുശേഷം ഇലക്ട്രിക് എന്‍ജിനിലേയ്ക്കുമുള്ള മാറ്റംതന്നെ ഉദാഹരിക്കാം. റെയില്‍ ഗതാഗതത്തിന്റെ പ്രസക്തി എപ്രകാരം തുടരുന്നുവെന്ന് അത് വ്യക്തമായി കാണിച്ചുതരുന്നു. ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറില്‍നിന്ന് ടാബ്ലെറ്റുകളിലേയ്ക്കുള്ള സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ടെക് കമ്പനികളുടെ നവീകരണത്തിന്റെ ഏറ്റവും പുതിയതും മികച്ചതുമായ ഉദാഹരണങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള നൂതനമായ നവീകരണ ആശയങ്ങളാല്‍ സമ്പന്നമാണ് ലോകം. ബാങ്കിങ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ എന്നിവയിലായാലും.

സാധാരണഗതിയില്‍ നവീകരണത്തെ മൂന്നായി കാണുന്നു. സമൂലമായ പരിഷ്‌കരണം, പുതു ആശയങ്ങളിലൂന്നിയ നവീകരണം, ഘട്ടംഘട്ടമായുള്ള പരിഷ്‌കരണം എന്നിവയാണവ. ഉദാഹരണത്തിന് ക്യാമറ സ്മാര്‍ട്ട്ഫോണെന്ന ഉത്പന്നത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അത് സമൂലമായ പരിഷ്‌കരണമാകുന്നു. വലിയ ഉപഭോക്തൃ സമൂഹത്തെ ലക്ഷ്യമിട്ട് വാഷിങ് മെഷീനും റഫ്രിജറേറ്ററും വരുന്നത് പുതിയ ആശയങ്ങളിലൂന്നിയ നവീകരണമാണ്. നിലവിലുള്ള ഉത്പന്നങ്ങളിലെ നവീകരണമാണ് മൂന്നാമതായി വിശദീകരിച്ചത്. നിലവിലുള്ള ഉത്പന്നങ്ങള്‍, സേവനങ്ങള്‍, പ്രക്രിയ എന്നിവയുടെ നിലവാരമുയര്‍ത്തലായും ഇതിനെ കാണാം. പഴയ ടെലിവിഷനില്‍നിന്ന് എല്‍.സി.ഡിയിലേയ്ക്കും പിന്നീട് എല്‍.ഇ.ഡിയിലേയ്ക്കും മാറിയത് ഇതിന് ഉദാഹരണമാണ്.

ഇന്നൊവേഷന്‍ മികച്ച തീമാകുന്നത് എന്തുകൊണ്ട്?
പുതിയ ആശയത്തെ അനുകൂലിക്കുന്ന നിരവധി കാരണങ്ങള്‍ ഉണ്ട്. വിതരണ ശൃംഖലയിലെ വൈവിധ്യവത്കരണത്തിന്റെ പ്രാധാന്യം ബോധ്യമായത് മഹാമാരിയെ തുടര്‍ന്നാണ്. ആഭ്യന്തരമായ നിരവധി വികസന പ്രക്രിയകള്‍ക്കാണിത് തുടക്കമിട്ടത്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാകട്ടെ ആശ്രിതത്വം കുറയ്ക്കാനുള്ള നടപടികളെക്കുറിച്ച് ചിന്തിക്കാനും പ്രേരണയായി. ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നത്, ആഭ്യന്തരമായി നിര്‍മിക്കുന്ന ഉത്പന്നങ്ങളിലേയ്ക്ക് തിരിയേണ്ടതിന്റെയും സ്വയം പര്യാപ്തമാകേണ്ടതിന്റെയും പ്രധാന്യവും ബോധ്യമാക്കി.

മുന്‍ ദശകങ്ങളെ അപേക്ഷിച്ച്, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പുതു ആശയങ്ങളുടെ പ്രവൃത്തിപഥം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. നവീകരണ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയില്‍ മികച്ചൊരു ആവാസവ്യവസ്ഥയുണ്ട്. വിഭവങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇന്നൊവേഷന്‍-എന്ന ആശയം ശ്രദ്ധേയമാകുന്നു.

ഇന്നൊവേഷന്‍ നിക്ഷേപ ആശയമാകുമ്പോള്‍
ലിസ്റ്റ് ചെയ്ത കമ്പനികളിലുടനീളം തിരഞ്ഞ് നൂതന ആശയങ്ങള്‍ ഫോളോ ചെയ്യുന്നവയെ കണ്ടുപിടിച്ച് പിന്തുടരുകയെന്നത് സാധാരണ നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ശ്രമകരമാണ്. അതുകൊണ്ടുതന്നെ ഈ ആശയത്തെ പിന്തുടരുന്ന മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയെന്നതാണ് അഭികാമ്യം. അത്തരത്തിലുള്ള ഒന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഇന്നൊവേഷന്‍ ഫണ്ട്. നിക്ഷേപകനുവേണ്ടി ഈ ആശയത്തിലുള്ള ഓഹരികളുടെ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജര്‍ കൈകാര്യം ചെയ്തുകൊള്ളും. ഇന്ത്യയിലോ പുറത്തോ ഉള്ള കമ്പനികളാകാം അവ. അന്താരാഷ്ട്ര നിക്ഷേപ സാധ്യതകൂടിയുള്ളതിനാല്‍ രാജ്യത്തിനു പുറത്തുള്ള അത്യാധുനിക ആശയം പിന്തുടരുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്നതിനും അവസരം ലഭിക്കും.

ഗുണനിലവാരവും വളര്‍ച്ചാ കേന്ദ്രീകൃതവുമായി നിക്ഷേപ സമീപമാണ് പിന്തുടരുക. മ്യൂല്യത്തിനുപുറമെ, കുറഞ്ഞ കടം, ഉയര്‍ന്ന മാര്‍ജിന്‍, പണലഭ്യത എന്നിവയും കൂടി പരിഗണിച്ചായിരിക്കും ഓഹരികള്‍ തിരഞ്ഞെടുക്കുക. നവീന ആശയങ്ങള്‍ പിന്തുടരുന്നവയായതിനാല്‍ പ്രീമിയത്തില്‍ വ്യാപാരം നടക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന മൂല്യത്തിലുള്ള ഓഹരികളും പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെട്ടേക്കാം. വരുമാനവും ലാഭവും നവീന ബിസിനസ് ആശയങ്ങള്‍ എന്നിവ ശരാശരി വളര്‍ച്ചയുടെ സൂചനകളാണ്. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍, അനുയോജ്യമായ അവസരത്തില്‍ വ്യത്യസ്ത വിപണിമൂല്യത്തിലുള്ള ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരവും പ്രയോജനപ്പെടുത്താനാകും.

(ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Innovation Fund: An interesting take on innovating companies

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
currency

1 min

മ്യൂച്വല്‍ ഫണ്ട് മേഖലയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് ബജാജ് ഫിന്‍സര്‍വ്

Jun 9, 2023


Investment
Premium

2 min

19 ശതമാനത്തിലേറെ നേട്ടം: 25,000 രൂപയുടെ എസ്‌ഐപി 86 ലക്ഷമായതെങ്ങനെ? 

May 25, 2023


investment
Premium

3 min

50 ലക്ഷം രൂപ സമാഹരിക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം? 

May 4, 2023

Most Commented