മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ലക്ഷങ്ങള്‍ ലഭിക്കുമോ?


ഡോ.ആന്റണി

റിസ്‌ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്തുവേണം മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാന്‍.

Photo: Gettyimages

നാലുപേര്‍ കൂടുമ്പോഴുള്ള ഇപ്പോഴത്തെ സംസാര വിഷയം മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപത്തെക്കുറിച്ചാണ്. വിലക്കയറ്റം ഉയരുകയും അതിന് ആനുപാതികമായ നേട്ടം സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മികച്ച ആദായം നേടാനുള്ള വഴികള്‍ തേടുക സ്വാഭാവികം. ഈ സാഹചര്യത്തിലാണ് അബുദാബിയില്‍ ജോലിചെയ്യുന്ന ലേഖ ഉന്നയിച്ച ചോദ്യം പ്രസക്തമാകുന്നത്.

മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിച്ചാല്‍ എത്ര ശതമാനം ആദായം ലഭിക്കും? നിക്ഷേപ ആപ്പുകളിലൊക്കെ നോക്കുമ്പോള്‍ 40ശതമാനംവരെ റിട്ടേണ്‍ നല്‍കിയതായി കാണുന്നു. ഇതൊക്കെ ശരിയാണോ? അഞ്ചുവര്‍ഷത്തേയക്ക് നിക്ഷേപിക്കാന്‍ തയ്യാറാണ് ഇതിന്റെ പകുതിയായ 20ശതമാനമെങ്കിലും റിട്ടേണ്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോ?ഒറ്റവാചകത്തിലാണ് അതിന്റെ ഉത്തരം. ഭാവിയിലെ നേട്ടം ഇപ്പോള്‍ പ്രവചിക്കാനാവില്ല. മികച്ച ആദായം നല്‍കാന്‍ കഴിയുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയാനുമാവില്ല. എന്നിരുന്നാലും മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലം എസ്ഐപിയായി നിക്ഷേപിച്ചാല്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പുള്ളതല്ലെങ്കിലും 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം.

ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍
റിസ്‌ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്താണ് മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്. ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കണമെങ്കില്‍ ദീര്‍ഘകാലയളവില്‍ എസ്.ഐ.പിയായി നിക്ഷേപിക്കുകയുംവേണം. തകര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും നാളുകളിലൂടെ കടന്നുപോകുമ്പോഴാണ് ഭാവിയില്‍ മികച്ച ആദായം ലഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നത്.

40ലേറെ എഎംസികളുടേതായി 2,500ലേറെ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ കാലത്തെ പ്രകടനം മാത്രം വിലയിരുത്തി ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കരുത്. ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായത് കണ്ടെത്തുകയെന്നതാണ് പ്രധാനം. ഉദാഹരണത്തിന് രണ്ടുവര്‍ഷക്കാലയളവിലെ നിക്ഷേപത്തിന് ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ യോജിച്ചതല്ല. അതേസമയം, അഞ്ചോ അതിലധികമോ വര്‍ഷത്തേയ്ക്കാണ് നിക്ഷേപമെങ്കില്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം.

കാറ്റഗറി ശരാശരിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഫണ്ടിന്റെ റാങ്ക്, ഫണ്ട് മാനേജരുടെ ട്രാക്ക് റെക്കോഡ് എന്നിവയും പരിഗണിച്ചുവേണം മ്യൂച്വല്‍ ഫണ്ട് സ്‌കീം തിരഞ്ഞെടുക്കാന്‍. മികച്ച റേറ്റിങ് ഉള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാമോയെന്ന് പലരും ചോദിക്കാറുണ്ട്. നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങളില്‍ ഒന്നുമാത്രമാണതെന്ന് മനസിലാക്കുക. നിലവില്‍ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകളുടെ പ്രകടനം പിന്നീട് വിലയിരുത്തുന്നതിന് സ്റ്റാര്‍ റേറ്റിങ് പരിഗണിക്കാം. ഉദാഹരണത്തിന്, നിക്ഷേപിച്ച സമയത്ത് ഫണ്ടിന് 5 സ്റ്റാറാണ് ഉണ്ടായിരുന്നതെന്ന് കരുതുക. ഏറെക്കാലത്തിനുശേഷം 1-2 സ്റ്റാറിലേയ്ക്ക് റേറ്റിങ് താഴ്ന്നിട്ടുണ്ടെങ്കില്‍ നിക്ഷേപം തുടരണോ നിലനിര്‍ത്തണോയെന്നകാര്യത്തില്‍ പുനരാലോചനയ്ക്ക് സമയമായെന്ന് ചുരുക്കം.

ഏത് ഫണ്ടില്‍ മികച്ച നേട്ടം ലഭിക്കും?
ദീര്‍ഘകാലയളവില്‍ സമ്പത്തുണ്ടാക്കാന്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളാണ് അനുയോജ്യം. ഇക്വിറ്റി ഫണ്ടുകളില്‍തന്നെ റിസ്‌ക് അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളുണ്ട്. 65 ശതമാനം തുക ഇക്വിറ്റിയിലും ബാക്കി ഡെറ്റിലും നിക്ഷേപിക്കുന്ന അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളാണ് താരതമ്യന റിസ്‌ക് കുറഞ്ഞവ. സ്മോള്‍ ക്യാപ്, സെക്ടര്‍ ഫണ്ടുകള്‍ എന്നിവ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവയാണ്.

നിലവില്‍ ഫണ്ടുകള്‍ നല്‍കിയിട്ടുള്ള റിട്ടേണ്‍ പരിശോധിച്ചാല്‍ സ്മോള്‍ ക്യാപ് വിഭാഗത്തിലെ ചിലഫണ്ടുകള്‍ 1-3 വര്‍ഷത്തിനിടെ 30-40ശതമാനം ആദായം നല്‍കിയതായി കാണാം. ആദായംകണ്ട് ചാടിവീണ് നിക്ഷേപിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ചുരുക്കം. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മറ്റ് വിഭാഗങ്ങളില്‍ വകയിരുത്തിയശേഷം പത്തുവര്‍ഷമോ അതില്‍ കൂടുതലോ കാലം എസ്ഐപിയായി നിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ മാത്രം സ്മോള്‍ ക്യാപ് പരിഗണിക്കാം. നിശ്ചിതശതമാനത്തില്‍ നിക്ഷേപം ഒതുക്കുകയുംവേണം. മികച്ച രീതിയില്‍ കൈകാര്യംചെയ്യുന്ന ഫണ്ടുകളില്‍നിന്ന് 12-20ശതമാനം ആദായം പ്രതീക്ഷിക്കാം.

Also Read
Bank FD

പൊതുമേഖല ബാങ്കുകളിലും പലിശ കൂട്ടി: മുതിർന്നവർക്ക് ...

ശ്രദ്ധിക്കാന്‍: സാമ്പത്തിക ലക്ഷ്യം, റിസ്‌കെടുക്കാനുള്ള കഴിവ്, വൈവിധ്യവത്കരണം എന്നിവ കണക്കിലെടുത്തശേഷംമാത്രം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുക. നിക്ഷേപം നടത്തിയ ഫണ്ടുകളുടെ പ്രകടനം കാലാകാലങ്ങളില്‍ വിലയിരുത്തിയശേഷം ഉചിതമായ തീരുമാനമെടുത്ത് മുന്നോട്ടുപോകുക.

antonycdavis@gmail.com

Content Highlights: How Much You Can Earn From Mutual Funds?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented