Photot:Gettyimages
50 ലക്ഷം രൂപ സമാഹരിക്കാന്‍ മ്യൂച്വല്‍ ഫണ്ടില്‍ ഏത്രതുക വീതം എത്രകാലം നിക്ഷേപിക്കേണ്ടിവരും? ദീര്‍ഘകാലയളവില്‍ ചിട്ടയായി നിക്ഷേപിച്ച് നിശ്ചിത തുക സമാഹരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇതേക്കുറിച്ച് ധാരണയുണ്ടാകുന്നത് നല്ലതാണ്.
മാസംതോറും മാത്രമല്ല, ആഴ്ച, രണ്ടാഴ്ച, മൂന്നു മാസം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളില്‍ മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ അവസരമുണ്ട്. നിശ്ചിത ഇടവേള മുന്‍കൂട്ടി നിശ്ചയിച്ച് നിക്ഷേപം നടത്തണമെന്നുമാത്രം.
50 ലക്ഷം രൂപ സമാഹരിക്കാന്‍
ഇക്വിറ്റി ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിച്ച് 50 ലക്ഷം സമാഹരിക്കാന്‍ എത്രതുക എത്രവര്‍ഷം നിക്ഷേപിക്കണമെന്ന് നോക്കാം. ചുരുങ്ങിയത് 12 ശതമാനമെങ്കിലും വാര്‍ഷിക ആദായ പ്രകാരമാണ് നിക്ഷേപ തുക കണക്കാക്കിയിട്ടുള്ളത്.
21,500 രൂപ നിക്ഷേപിച്ചാല്‍: പ്രതിമാസം 21,500 രൂപ 10 വര്‍ഷം നിക്ഷേപിച്ചാല്‍ 50 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയും. ഇതിനായി മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 25.8 ലക്ഷം രൂപയായിരിക്കും. നേട്ടം 24.2 ലക്ഷവും. നിക്ഷേപത്തില്‍നിന്ന് 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈതുക 60 ലക്ഷമായി ഉയരുകയും ചെയ്യും.
25,000 രൂപ നിക്ഷേപിച്ചാല്‍: മാസംതോറും എട്ട് വര്‍ഷം 25.000 രൂപ നിക്ഷേപിച്ചാല്‍ 12 ശതമാനം ആദായ പ്രകാരം 40.4 ലക്ഷം രൂപയാകും ലഭിക്കുക. 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈതുക 46.5 ലക്ഷവുമാകും.
30,000 രൂപ നിക്ഷേപിച്ചാല്‍: പ്രതിമാസം 30,000 രൂപവീതം എട്ട് വര്‍ഷം നിക്ഷേപിച്ചാല്‍ 12 ശതമാനം ആദായ പ്രകാരം 48.5 ലക്ഷമാണ് ലഭിക്കുക. 15ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈതുക 55.8 ലക്ഷമാകും.
40,000 രൂപ നിക്ഷേപിച്ചാല്‍: പ്രതിമാസം 40,000 രൂപ നിക്ഷേപിച്ചാല്‍ ഏഴുവര്‍ഷംകൊണ്ട് 50 ലക്ഷത്തിലേറെ രൂപ നേടാന്‍ കഴിയും. 12 ശതമാനം ആദായപ്രകാരം 52.8 ലക്ഷം രൂപയാണ് ലഭിക്കുക. നിക്ഷേപത്തിന് 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈതുക 59.6 ലക്ഷവുമാകും.
50,000 രൂപ നിക്ഷേപിച്ചാല്‍: മാസംതോറും 50,000 രൂപ നിക്ഷേപിച്ചാല്‍ ആറ് വര്‍ഷം കൊണ്ട് 52.9 ലക്ഷം രൂപ സമാഹരിക്കാനാകും. 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈ തുക 58.6 ലക്ഷവുമാകും.
ഇതൊക്കെ വലിയ തുകയുടെ കണക്കാണെങ്കില്‍, ചെറിയ നിക്ഷേപത്തിലൂടെയും ഭാവിയില്‍ മികച്ച സമ്പത്ത് സമാഹരിക്കാന്‍ കഴിയും.
5,000 രൂപ നിക്ഷേപിച്ചാല്‍: പ്രതിമാസം 5000 രൂപ വീതം 20 വര്‍ഷം നിക്ഷേപിച്ചാല്‍ 12 ശതമാനം ആദായ പ്രകാരം 50 ലക്ഷം രൂപ സ്വന്തമാക്കാം. നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാല്‍ ഈ തുക 75.8 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും. 12 ലക്ഷം രൂപയാകും മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. നേട്ടമാകട്ടെ 63.8 ലക്ഷം രൂപയും.
Mutual Fund Category Returns | ||||
---|---|---|---|---|
3Yr | 5Yr | |||
Average Return(%) | Maximum Return(%) | Average Return(%) | Maximum Return(%) | |
Hybrid: Aggressive | 18.80 | 35.48 | 9.61 | 18.28 |
Equity: Large Cap | 21.02 | 27.75 | 10.26 | 12.88 |
Equity: Large and Mid Cap | 25.31 | 30.51 | 10.92 | 14.09 |
Equity: Flexi Cap | 22.86 | 42.53 | 10.85 | 18.01 |
ആദ്യമായാണ് ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കുന്നതെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. ഏഴു മുതല്‍ 10 വര്‍ഷംവരെ നിക്ഷേപിക്കാന്‍ തയ്യാറാണെങ്കില്‍ ഫ്‌ളക്‌സി ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ടുകളും, ലാര്‍ജ് ക്യാപ് ഫണ്ടുകളും തിരഞ്ഞെടുക്കാം.
ശരാശരി ആദായം
മുകളില്‍ പറഞ്ഞ കാറ്റഗറികളിലെ ഫണ്ടുകളില്‍ ഏറെയും മികച്ച ആദായം നല്‍കിയതായി പ്രകടന ചരിത്രം വ്യക്തമാക്കുന്നു. ദീര്‍ഘകാലയളവില്‍ ഈ കാറ്റഗറികളിലെ ഫണ്ടുകള്‍ നല്‍കിയ ശരാശരി ആദായം 15 ശതമാനത്തിന് മുകളിലാണ്. മികച്ച ഫണ്ടുകളില്‍ പലതും 20 ശതമാനവും അതിലധികവും ആദായം നല്‍കിയിട്ടുണ്ട്. കാലാകാലങ്ങളില്‍ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോയാല്‍ പരമാവധി ആദായം നേടാം.
antony@mpp.co.in
Content Highlights: How much rupees should be invested per month to accumulate 50 lakh ?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..