Photo: Gettyimages
വിപണിയേക്കാള്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് 'വാല്യു-ഗ്രോത്ത് അധിഷ്ഠിത നിക്ഷേപ ശൈലി ജനപ്രിയമാകാനിടയാക്കിയത്. വ്യത്യസ്ത കാലങ്ങളിലാണ് ഗ്രോത്ത്, വാല്യൂ നിക്ഷേപ ശൈലികള്‍ പ്രകടനം കാഴ്ചവെയ്ക്കുക. രണ്ട് വര്‍ഷങ്ങളിലെ മൂല്യാധിഷ്ഠിത ഓഹരികളുടെ തിരിച്ചുവരവുതന്നെ ഉദാഹരണം. ഈ സാഹചര്യത്തില്‍ ഗ്രോത്ത്-വാല്യു അധിഷ്ഠിതമായ നിക്ഷേപ തന്ത്രമാണ് ന്യായമായ വിലയില്‍ മികച്ച വളര്‍ച്ച(Growth at Resonable Price-GARP) യിലൂന്നിയ നിക്ഷേപ ശൈലി മുന്നോട്ടുവെയ്ക്കുന്നത്.
ഗുണമേന്മ
ഘടനാപരമായി ശക്തമായ ഗുണമേന്മയുള്ള കമ്പനികളിലാണ് ഇതിനായി നിക്ഷേപം നടത്തുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ മിനിമം നിലവാരത്തിലെത്തിയ, ഒരു ഡൗണ്‍സൈക്കിളെങ്കിലും അതിജീവിച്ച, പണലഭ്യതയില്‍ സ്ഥിരതയുള്ള, പത്തുവര്‍ഷം മികച്ച വരുമാന വളര്‍ച്ച നേടിയ കമ്പനികളാണ് ഈ വിഭാഗത്തില്‍പ്പെടുക. ഒരു പ്രത്യേക മേഖലയിലെ മുന്‍നിര കമ്പനികളില്‍ നിക്ഷേപിക്കുകയെന്നതാണ് രണ്ടാമത്തെ വശം. താരതമ്യേന ദുര്‍ബലമായ കമ്പനികള്‍ പ്രതിസന്ധികളില്‍ പരാജയപ്പെടുമ്പോള്‍, മികച്ച അടിത്തറയുള്ളവ ശക്തമായി തിരിച്ചുവരവ് നടത്തും. മികച്ച പ്രകടന ചരിത്രം അനിവാര്യമായ മാനദണ്ഡമാണെങ്കിലും താഴെപ്പറയുന്നകാര്യങ്ങള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്.
- അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ വില്പനയും ലാഭവും വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ കഴിവ്.
- സ്വന്തമായി മൂലധനം സമാഹരിക്കാനുള്ള കഴിവ്.
- മൂലധന അലോക്കേഷനിലും, ന്യൂനപക്ഷ ഓഹരി ഉടമകളെ പരിഗണിക്കുന്നതിലും മാനേജുമെന്റ് പ്രകടിപ്പിക്കുന്ന മികവ്.
ഓഹരിയിലെ നേട്ടം പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്:
- ഭാവിയില്‍ വരുമാന വളര്‍ച്ച നേടാനുള്ള കമ്പനിയുടെ കഴിവ്.
- ന്യായമായ മൂല്യം. പിഇ റീ-റേറ്റിങിന് ഇത് അവസരം നല്‍കുന്നു.
പ്രൈസ് ഏണിങ്‌സ് ടു ഗ്രോത്ത് (പിഇജി)
ന്യായമായ വിലയില്‍ മികച്ച വളര്‍ച്ചയെന്ന തത്വത്തിന്റെ ഒരു ഉദാഹരണം പിഇജി അനുപാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത മൂന്നുവര്‍ഷത്തെ പ്രവചിക്കപ്പെട്ട വരുമാന വളര്‍ച്ചകൊണ്ട് പി.ഇ ഹരിക്കുന്നു. ഘടനാപരമായി ശക്തമായ ബിസിനസുകളോ ചാക്രികമോ ആയവയാകട്ടെ, പൊതുവായ പ്രബലമായ ചട്ടക്കൂടിലൂടെ നിങ്ങുന്നുവെന്ന് ഇത് ഉറപ്പാക്കുകയും ചെയ്യുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെയും ശുഭാപ്തി വിശ്വാസമില്ലായ്മയുടെയും ഇടയിലാണ് വിപണിയുടെ നീക്കം. ഏത് വില നിലവാരത്തിലും വളര്‍ച്ചാ സാധ്യതയോടൊപ്പം അമിതമായ മൂല്യത്തെക്കുറിച്ചും ബോധവാന്മാരാകുന്നു. ന്യായമായ വിലയില്‍ മികച്ച വളര്‍ച്ചയെന്ന തത്വം(GARP) അമിതവില ഒഴിവാക്കുന്നതിനും മൂല്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
(പി.ജി.ഐ.എം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌സിലെ പിഎംഎസ് വിഭാഗം പോര്‍ട്ട്‌ഫോളിയോ മാനേജരാണ് ലേഖകന്‍)
Content Highlights: GARP combines the best of growth and value
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..