Photo: Bloomberg
ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഫെബ്രുവരി 15ന് തുടങ്ങുന്ന ആഴ്ചയില്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കും.
എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് സുപ്രീംകോടതി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
നിക്ഷേപകര്‍ക്ക് എഎംസി കത്ത് അയച്ചുതുടങ്ങിയിട്ടുണ്ട്. കെവൈസി മാനദണ്ഡം പൂര്‍ത്തിയാക്കിയിട്ടുള്ള അക്കൗണ്ടുടമകള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപം ക്രഡിറ്റ്‌ചെയ്യും. ഇതിനായി പ്രത്യേകം അക്കൗണ്ടുതന്നെ എസ്ബിഐ തുറന്നിട്ടുണ്ട്. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍വഴിയാകും പണംനല്‍കുക. അതിന് കഴിയാത്തവര്‍ക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തപാല്‍വഴി അയച്ചുകൊടുക്കും.
ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ടില്‍ 5,075.39 കോടി രൂപയും ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ടില്‍ 1,625.36 കോടി രൂപയും ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടില്‍ 469.24 കോടി രൂപയും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 926 കോടി രപയും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 1025 കോടി രൂപയുമാണ് വിതരണത്തിനുള്ളത്.

പണംതിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സ്റ്റേറ്റുമെന്റും എഎംസി നിക്ഷേപകര്‍ക്ക് നല്‍കും. മൂലധനനേട്ടവുമായി ബന്ധപ്പെട്ട നികുതി അറിയാനുള്ള സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെട്ടാല്‍ കമ്പനി നല്‍കും. ഇതിനായി വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍വഴിയോ ആവശ്യപ്പെടാം.
നിക്ഷേപം പ്രൊസസ് ചെയ്യുന്ന തിയതിയിലെ എന്‍എവിയനുസരിച്ചാകും പണം ലഭിക്കുക. 9,121.59 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകര്‍ക്കായി വീതിച്ചുനല്‍കുക. കേസില്‍ ഫെബ്രുവരി 17നാണ് കോടതില്‍ അടുത്തവാദംകേള്‍ക്കല്‍. ആറുഫണ്ടുകളിലായി 25,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകര്‍ക്കായി തിരിച്ചുനല്‍കാനുള്ളത്.
Franklin to pay Rs 9,122 crore in the next week to the unitholders of the closed schemes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..