ഫ്രാങ്ക്‌ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് നാലാംഘട്ടമായി 3,205 കോടി രൂപ ഈയാഴ്ച വിതരണംചെയ്യും.

ഇതുവരെ വിതരണംചെയ്ത തുക 17,778 കോടി രൂപയാകും. 2020 ഏപ്രിലിൽ പ്രവർത്തനം നിർത്തുമ്പോൾ ഈ ഫണ്ടുകളിൽ മൊത്തമുണ്ടായ തുകയുടെ 70ശതമാനവും ഇതോടെ വിതരണം ചെയ്തുകഴിയും. ജൂൺ നാലിലെ എൻഎവി പ്രകാരമായിരിക്കും നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കുക. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യഘട്ടമായി 9,122 കോടി രൂപ വിതരണംചെയ്തത്. ഏപ്രിൽ 12ന് തുടങ്ങിയ ആഴ്ചയിൽ 2,962 കോടി രൂപയും മെയ് 3 ഉൾപ്പെട്ട ആഴ്ചയിൽ 2,489 കോടി രൂപയും നിക്ഷേപകർക്ക് തിരിച്ചുനൽകി. 

സുപ്രീം കോടതിയുടെ നിർദേശപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ നേതൃത്വത്തിലാണ് നിക്ഷേപകർക്ക് തുക വിതരണംചെയ്യുന്നത്. 

ഫ്രാങ്ക്‌ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്‌ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്‌ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്‌ക്, ഫ്രാങ്ക്‌ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രാങ്ക്‌ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്‌ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് തുടങ്ങിയ ഫണ്ടുകളാണ് 2020 ഏപ്രിൽ 23ന് പ്രവർത്തനംനിർത്തിയത്.

Franklin Templeton unitholders to get Rs 3,205 cr this week .