ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു


കടപ്പത്രവിപണിയില്‍ പണമാക്കല്‍ എളുപ്പമല്ലാതാകുകയും അതേസമയം, നിക്ഷേപകര്‍ വ്യാപകമായി പണം പിന്‍വലിക്കാന്‍ തുടങ്ങിയതുമാണ് ഫണ്ടുകളെ ബാധിച്ചത്. നിക്ഷേപകര്‍ക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ വിശദീകരിച്ചു.

ഫ്രാങ്ക്‌ളിന് ടെംപിള്‍ട്ടണ്‍ ആറ് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് കടപ്പത്ര വിപണിയില്‍ പ്രതിസന്ധി രൂക്ഷമായതിനെതടുര്‍ന്നാണ് നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനായി ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നത്.

ഫ്രങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. നിലവില്‍ ഈ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്.

തീരുമാനപ്രകാരം ഏപ്രില്‍ 24മുതല്‍ ഈ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിന്‍വലിക്കുന്നതിനോ കഴിയില്ല. നിക്ഷേപകര്‍ക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ വിശദീകരിച്ചു.

ഫണ്ടുകളിലുള്ള ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ചെയ്യുക. ഫണ്ടുകളുടെ മൂല്യം ഇടിയാനിടയാക്കുമെന്നതിനാല്‍ കനത്ത സമ്മര്‍ദംമൂലമുള്ള വില്പനയ്ക്ക് തയ്യാറാകുകയില്ല. നിക്ഷേപിച്ച കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നമുറയ്ക്ക് യൂണിറ്റ് ഉടമകള്‍ക്ക് പണം നല്‍കും.

ലോ ഡ്യൂറേഷന്‍, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയിട്ടുള്ളത് കാലാവധി കുറഞ്ഞ കടപ്പത്രങ്ങളിലുംമറ്റുമാണ്. അതുകൊണ്ടുതന്നെ വൈകാതെ നിക്ഷേപകര്‍ക്ക് പണംതിരികെ ലഭിച്ചേക്കും.

സ്ഥിര നിക്ഷേപ പദ്ധതികളില്‍തന്നെ മികച്ച നേട്ടം നല്‍കിവന്നിരുന്ന ഈ ഫണ്ടുകളില്‍ നിരവധി ചെറുകിട നിക്ഷേപകരും അതിസമ്പന്നരും നിക്ഷേപം നടത്തിയിരുന്നു. മൂന്നുവര്‍ഷത്തില്‍കൂടുതല്‍കാലം നിക്ഷേപം നിലനിര്‍ത്തിയാല്‍ ആദായനികുതി ആനുകൂല്യം ലഭിക്കുമെന്നതും ഇത്തരം ഫണ്ടുകളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു.

കടപ്പത്രവിപണിയില്‍ പണമാക്കല്‍ എളുപ്പമല്ലാതാകുകയും അതേസമയം, നിക്ഷേപകര്‍ വ്യാപകമായി പണം പിന്‍വലിക്കാന്‍ തുടങ്ങിയതുമാണ് ഫണ്ടുകളെ ബാധിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented