ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍ ഇതുവരെ 8,302 കോടി രൂപ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധിയെത്തിയതിലൂടെയും കടപ്പത്രംനേരത്തെ പണമാക്കാന്‍ കഴിഞ്ഞതിലൂടെയുമാണിത്.

ഇതോടെ ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ടില്‍ 40ശതമാനം പണംമിച്ചമായി. ഡൈനാമിക് ആക്യുറല്‍ ഫണ്ടിലും ലോ ഡ്യൂറേഷന്‍ ഫണ്ടിലും 19ശതമാനംവീതവും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ നാലുശതമാനവും പണം നിക്ഷേപകര്‍ക്ക് വിതരണംചെയ്യാനായി ലഭ്യമാണ്. 

കര്‍ണാടക ഹൈക്കോടതി ഹര്‍ജികളില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉത്തരവിനായി കാത്തിരിക്കുകയാണ്. അതിനുശേഷമാകും നിക്ഷേപകര്‍ക്ക് പണം വീതിച്ചുനല്‍കുക. 

നിക്ഷേപകര്‍ വന്‍തോതില്‍ പണംതിരിച്ചെടുത്തിതിനെ തുടര്‍ന്നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഏപ്രില്‍ 23ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മരവിപ്പിച്ചത്. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തോളം നിക്ഷേപകര്‍ക്കായി കൊടുത്തുതീര്‍ക്കാനുള്ളത്. 

Franklin Templeton MF's six shut schemes generate Rs 8,302 crore since closure