സെബി വരുത്തിയ മാറ്റങ്ങളാണ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന പ്രസ്താവന പിന്‍വലിച്ച് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഖേദംപ്രകടിപ്പിച്ചു.
ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ഗ്ലോബല്‍ സിഇഒയും പ്രസിഡന്റുമായ ജെന്നിഫര്‍ ജോണ്‍സനാണ് സെബിയ്‌ക്കെതിരെ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്.
ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളില്‍ 10ശതമാനംവരെ നികഷേപം നടത്താമെന്ന സെബിയുടെ നിര്‍ദേശത്തിനെതിരെയാണ് ജെന്നി ജോണ്‍സന്‍ പ്രതികരിച്ചത്.
2019 ഒക്ടോബറില്‍ ഫണ്ടുകളുടെ കാറ്റഗറികള്‍ പുനര്‍നിര്‍ണയിച്ചപ്പോഴായിരുന്നു ഇത്. പല ഫണ്ടുകളും അതീവ നഷ്ടസാധ്യതയുള്ളവയായതിനാല്‍ റിസ്‌ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ലിസ്റ്റ് ചെയ്യാത്ത കടപ്പത്രങ്ങളിലെ നിക്ഷേപം 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നായിരുന്നു സെബിയുടെ നിര്‍ദേശം.
ഫണ്ടില്‍നിന്ന് നിക്ഷേപകര്‍ വ്യാപകമായി പണം പിന്‍വലിച്ചതിനെതുടര്‍ന്ന് കടത്തു സമ്മര്‍ദത്തിലായപ്പോഴാണ് ഫ്രാങ്ക്‌ളിന്‍ പ്രധാന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെടുര്‍ന്നായിരുന്നു പിന്‍വലിക്കല്‍ സമ്മര്‍ദമുണ്ടായതെന്ന് എഎംസി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വോഡാഫോണ്‍ ഐഡിയയില്‍ നിക്ഷേപിച്ചിരുന്ന കടപ്പത്രങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ത്തന്നെ ഫണ്ടുകളില്‍ നിന്ന് കാര്യമായി നിക്ഷേപചോര്‍ച്ചയുണ്ടായി. ഫണ്ടുകളില്‍നിന്നുള്ള ആദായത്തെ ബാധിച്ചതിനെതുടര്‍ന്നായിരുന്നുഇത്.