Photo: Bloomberg
ഫ്രാങ്ക്‌ളിന് ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് 985 കോടി രൂപ ഉടനെ വിതരണംചെയ്യും. ഈ ആഴ്ചതന്നെ നിക്ഷേപകരുടെ അക്കൗണ്ടില്‍ പണമെത്തും.
എട്ടാമത്തെ ഘട്ടമായാണ് ഫ്രാങ്ക്‌ളിന്‍ പണം നിക്ഷേപകര്‍ക്ക് കൈമാറുന്നത്. പ്രവര്‍ത്തനം നിര്‍ത്തുമ്പോഴുണ്ടായിരുന്ന മൊത്തം ആസ്തിയുടെ 103.5ശതമാനം(26,098.2 കോടി രൂപ) തുക ഫ്രാങ്ക്‌ളിന്‍ നിക്ഷേപകര്‍ക്ക് കൈമാറി.
ഇതോടെ ആറ് ഫണ്ടുകളിലായി വിതരണംചെയ്ത തുക 25,114 കോടി രൂപയാകും. കഴിഞ്ഞ ഫെബ്രുവരിയില്‍ 9,122 കോടിയും ഏപ്രിലില്‍ 2,962 കോടിയും മെയ് മാസത്തില്‍ 2,489 കോടിയും ജൂണില്‍ 3,205 കോടിയും ജൂലായില്‍ 3,303 കോടി രൂപയും സെപ്റ്റംബറില്‍ 2,918 കോടിയും നവംബറില്‍ 1,115 കോടി രൂപയുമാണ് വിതരണംചെയ്തത്. എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിനാണ് വിതരണചുമതല.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് കടപ്പത്ര വിപണിയിലുണ്ടായ പണലഭ്യത പ്രതിസന്ധിയിലാണ് 2020 ഏപ്രില്‍ 23ന് ഫ്രാങ്ക്‌ളിന് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കേണ്ടിവന്നത്.
Franklin MF holders to get Rs 985 cr.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..