മ്യൂച്വല്‍ ഫണ്ട് കാറ്റഗറികളില്‍ ജനപ്രിയമായ ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകള്‍ 2021ല്‍ നിക്ഷേപകന് നല്‍കിയത് ശരാശരി 30ശതമാനം ആദായാം.

55 ഫണ്ടുകളാണ് ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലുള്ളത്. മൂന്നിലേറെ ഫണ്ടുകള്‍ ഒരുവര്‍ഷത്തിനിടെ 40ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 38 ഫണ്ടുകളാകട്ടെ 30ശതമാനത്തിലേറെയും. 

അതേസമയം, ബിഎസ്ഇ 500 ടിആര്‍ഐ സൂചികയിലെ നേട്ടം 29ശതമാനവുമാണ്. അടിസ്ഥാന സൂചികയിലെ നേട്ടത്തെ മറികടന്നത് 41ലേറെ ഫണ്ടുകളാണ്. 

അഞ്ചുവര്‍ഷത്തെ നേട്ടം പരിശോധിച്ചാല്‍ എട്ടിലേറെ ഫണ്ടുകള്‍ 20ശതമാനത്തില്‍കൂടുതല്‍ നേട്ടമുണ്ടാക്കിയതായി കാണാം. ദീര്‍ഘകാലയളവില്‍ എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച ആദായം ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളില്‍നിന്ന് നേടാന്‍ കഴിയും. 

table