മുംബൈ:  ഓഹരി വിപണിയിലെ ചാഞ്ചാട്ടം ബാധിച്ചത് ടാക്‌സ് സേവിങ് ഫണ്ടുകളെ. 

ആംഫിയുടെ കണക്കുപ്രകാരം 2017 ഡിസംബറില്‍ 1,166 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. എന്നാല്‍ 2018 ഡിസംബറിലാകട്ടെ 841 കോടിയായി നിക്ഷേപം കുറഞ്ഞു. 27 ശതമാനമാണ് കുറവ്. 

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടാക്‌സ് സേവിങ് ഫണ്ടുകളില്‍ പലതും നെഗറ്റീവ് റിട്ടേണ്‍ രേഖപ്പെടുത്തിയതാണ് നിക്ഷേപകരെ പുറകോട്ടടിപ്പിച്ചത്. 

സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ടാക്‌സ് സേവിങ് ഫണ്ടുകളില്‍ പരമാവധി നിക്ഷേപമെത്തുക. 

കമ്പനികള്‍ ജീവനക്കാരോട് ആദായ നികുതിയിളവ് ലഭിക്കാന്‍ നിക്ഷേപിച്ച വിവരങ്ങള്‍ ആവശ്യപ്പെടുന്നത് ജനുവരിയിലാണ്. 

content highlight:ELSS mutual fund inflows down 27%