പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു


Money Desk

മ്യൂച്വൽ ഫണ്ട് കമ്പനി(എഎംസി)കളുടെ ഇടപാടുകൾ കൈകാര്യംചെയ്യുന്ന രജിസ്ട്രാർമാർ സംയുക്തമായാണ് പൊതുവേദി സജ്ജമാക്കുന്നത്.

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പൊതുഇടംവരുന്നു. ഫണ്ടുകളുടെ ഇടപാടുകൾക്ക് നേതൃത്വംവഹിക്കുന്ന രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരായ കാംസ്, കെഫിൻടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്‌ഫോം തയ്യാറാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)നിർദേശം നൽകി.

നിലവിലുള്ള നിക്ഷേപകർക്കും പുതിയതായി എത്തുന്നവർക്കും പ്രയോജനപ്പെടുന്നതാകും പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാവുന്ന പ്ലാറ്റ്‌ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. ഇതിനായി ഒരുക്കിയിട്ടുള്ള എംഎഫ് യൂട്ടിലിറ്റീസ് പ്ലാറ്റ്‌ഫോംവഴി പരിമിതമായ സേവനങ്ങൾമാത്രമാണ് ലഭിക്കുന്നത്.

17 ഇനങ്ങളിലുള്ള സാമ്പത്തികേതര ഇടപാടുകൾ ഒരുക്കിക്കഴിഞ്ഞശേഷമാകും നിക്ഷേപം ഉൾപ്പടെയുള്ള ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം സജ്ജമാക്കുക.

എളുപ്പത്തിൽ കൈകാര്യംചെയ്യാം
ഓരോ ഫണ്ടിലും നിക്ഷേപിക്കാൻ ഫണ്ടുകമ്പനികളെയോ ട്രാൻസ്ഫർ ഏജന്റുമാരെയോ സമീപിക്കാതെതന്നെ എല്ലാ ഫണ്ടുകളുടെ ഇടപാടുകളും ഒറ്റ പ്ലാറ്റ്‌ഫോംവഴി നടത്താനാകുമെന്നതാണ് പ്രത്യേകത. അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾക്കായി മെയിൽ ബാക്ക് സേവനംവഴി നിക്ഷേപകർ ആർടിഎകളെയാണ് സമീപിക്കുന്നത്. ഒരൊറ്റവേദി നിലവിൽവരുമ്പോൾ പലരെയും സമീപിക്കേണ്ട ആവശ്യമില്ലാതാകും.

വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽമാറ്റംവരുത്താനും പുതിയ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും. അതായത്, കാംസ്, കെഫിൻടെക് എന്നിവർ സേവനം നൽകുന്ന ഫണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം മാറ്റങ്ങൾക്ക് വേറെ അപേക്ഷകൾ നൽകണം. ഇനി അതിന്റെ ആവശ്യമില്ലെന്ന് ചുരുക്കം. സമയവും ചെലവും ലാഭിക്കാൻ ഇതിലൂടെ നിക്ഷേപകർക്ക് കഴിയും.

കൂടുതൽ സേവനങ്ങൾ
മൂലധനനേട്ട സ്റ്റേറ്റുമെന്റ്, ഹോൾഡിങ് സ്‌റ്റേറ്റ്‌മെന്റ്, ഡീമാറ്റ് അക്കൗണ്ട് സ്‌റ്റേറ്റുമെന്റ് തുടങ്ങിയവ പൊതുഡിജിറ്റൽ വേദിയിൽനിന്ന് തത്സമയം ലഭ്യമാകും. സേവനങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങളും ലഭിക്കും. ധനകാര്യ സേവനങ്ങൾകൂടി ഒരുക്കിയാൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും മറ്റ് ഫണ്ടുകളിലേക്ക് മാറാനും സൗകര്യമുണ്ടാകും.

ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് മാത്രമാകും സേവനം ലഭിക്കുക. പിന്നീട് മ്യൂച്വൽ ഫണ്ട് വിതരണക്കാർക്കും ഏജന്റുമാർക്കുംകൂടി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താം. ഡിസംബർ അവസാനത്തോടെ എല്ലാസേവനങ്ങളും ലഭ്യമാക്കാനാണ് സെബിയുടെ നിർദേശം. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർക്കും നിക്ഷേപം തുടങ്ങാനിരിക്കുന്നവർക്കും വൻസാധ്യതകളാണ് പൊതുവേദി നൽകുന്നത്.

ഇടനിലക്കാരായി സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും ഈ സേവനം നിലവിൽ നൽകുന്നുണ്ട്. അതിനിടെയാണ് സെബിയുടെ നിർദേശമെന്നത് ശ്രദ്ധേയമാണ്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented