ഭാരത് ബോണ്ട് ഇടിഎഫിന്റെ എന്‍എഫ്ഒയ്ക്ക് ലഭിച്ചത് 1.7 ഇരട്ടി അപേക്ഷകള്‍. സമാഹരിച്ചതാകട്ടെ 12,000 കോടി രൂപയും.

7,000 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. 

ഇതാദ്യമായാണ് രാജ്യത്ത് കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 

2023ല്‍ കാലാവധിയെത്തുന്ന മൂന്നവര്‍ഷത്തയും 2030ല്‍ കാലാവധിയെത്തുന്ന പത്തുവര്‍ഷത്തെയും ബോണ്ടുകളാണ് പുറത്തിറക്കിയത്. 

മൂന്നുവര്‍ഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തുവര്‍ഷത്തെ ബോണ്ടിന് 7.58 ശതമാനവും വാര്‍ഷികാദായം ലഭിക്കും. 

ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഭാരത് ബോണ്ട് ഫണ്ട്‌സ് ഓഫ് ഫണ്ട്‌സും പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഇതില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍വലിക്കുകയുമാകാം.

Bharat Bond ETF oversubscribed 1.7 times